Alappuzha Medical College. File Photo. Mathrubhumi Archives
അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന കാമുകിയെ കാണാന്‍ പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിയും സുഹൃത്തും പോലീസ് വലയിലായി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. സിനിമയില്‍ കണ്ടത് അനുകരിച്ചതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. സഹപാഠിയുടെ കൈയില്‍നിന്നാണ് പര്‍ദ സംഘടിപ്പിച്ചത്. ഇരുവരെയും പോലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
Content Highlights: student and his friend wore pardha and came to hospital to meet lover, police detained
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..