കോളിങ് ബെല്ലടിച്ചു, വാതില്‍ തുറന്നയുടന്‍ വീട്ടമ്മയ്ക്ക് നേരേ അജ്ഞാതന്റെ ആക്രമണം; സംഭവം കൊച്ചിയില്‍


Representational Image

മരട്(കൊച്ചി): ഗ്രിഗോറിയന്‍ സ്‌കൂളിനുസമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്കുനേരേ അജ്ഞാതന്റെ ആക്രമണം.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീട്ടിലെത്തിയ മധ്യവയസ്‌കന്‍ ഉച്ചത്തില്‍ വീട്ടുകാരെ വിളിച്ചശേഷം കോളിങ്ബെല്ലടിച്ചു. ഒറ്റയ്ക്കായിരുന്ന വീട്ടമ്മ ശബ്ദംകേട്ട് വാതില്‍ തുറന്നതും വീടിനുമുന്നില്‍ നിന്നിരുന്ന അജ്ഞാതന്‍ മരവടി കൊണ്ട് വീട്ടമ്മയെ അടിച്ചു. ഒഴിഞ്ഞുമാറി വീടിനകത്ത് കയറിയ വീട്ടമ്മ വീടിന്റെ വാതിലുകള്‍ അടച്ചു. അയല്‍വാസിയായ വീട്ടമ്മയെ ഫോണില്‍ വിളിച്ച് വിവരംപറഞ്ഞു.

ഇവര്‍ മരട് സ്റ്റേഷനിലും കൗണ്‍സിലര്‍ ഡി.ടി. സുരേഷിനേയും വിളിച്ച് വിവരം പറഞ്ഞു. കൗണ്‍സിലര്‍ എത്തിയപ്പോഴേക്കും അജ്ഞാതന്‍ സ്ഥലംവിട്ടിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസെത്തിയില്ല. തുടര്‍ന്ന്, കൗണ്‍സിലര്‍ സ്റ്റേഷനിലെത്തി. പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസുകാരെല്ലൊം പരിശീലനത്തിനായി ജില്ലാ ആസ്ഥാനത്തായിരുന്നു. പാറാവുള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നതെന്നും, വാഹനമില്ലാത്തതിനാലാണ് എത്താതിരുന്നതെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തില്‍ ഇയാള്‍ മാനസീക വെല്ലുവിളി നേരിടുന്നയാളാണെന്ന് അറിവായതായും ഇയാളുടെ മൊബൈല്‍ഫോണ്‍ വീട്ടില്‍നിന്ന് ലഭിച്ചതായും അതു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതായും മരട് പോലീസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented