-
തിരുവനന്തപുരം: ശ്രീകാര്യത്ത് പ്രവാസിയുടെ കാറിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. കൊട്ടാരക്കര സദാനന്ദപുരം സ്വദേശിയും പ്രവാസിയുമായ സജി മാത്യുവിനെതിരെയാണ് പോലീസ് കേസടുത്തത്. ശ്രീകാര്യത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞിനെയും ഒപ്പം അമ്മയെയും കാറിടിച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും സജി മാത്യുവിന്റെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഇരുവരെയും വഴിയില്‍ ഇറക്കിവിട്ടു.
സംഭവത്തില്‍ യുവതിയും കുടുംബവും പരാതി നല്‍കിയെങ്കിലും പോലീസ് ആദ്യം നടപടി കൈകൊണ്ടിരുന്നില്ല. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുഞ്ഞിന്റെ മുഖത്തും അമ്മയുടെ കാലിനുമാണ് പരിക്കേറ്റത്.
ഡിസംബര്‍ ഇരുപത്തിയെട്ടാം തീയതിയാണ് സംഭവം.
Content Highlight: Sreekaryam car accident: Police file case against pravasi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..