മകന്‍ 'ഫ്രീഫയര്‍' കളിച്ചു; കണ്ണൂരിലെ ജയില്‍ ഉദ്യോഗസ്ഥന് അക്കൗണ്ടില്‍നിന്ന് നഷ്ടമായത് ആറ് ലക്ഷം രൂപ


പ്രതീകാത്മക ചിത്രം | Screengrab: Youtube.com|P.K.Gamers

ചമ്പാട്(കണ്ണൂർ): മകൻ ഓൺലൈൻ ഗെയിം കളിച്ചപ്പോൾ പിതാവിന്റെ അക്കൗണ്ടിൽനിന്ന് നഷ്ടമായത് ആറുലക്ഷം രൂപ.

കണ്ണൂർ സെൻട്രൽ ജയിലിലെ വീവിങ് ഇൻസ്പെക്ടർ പന്ന്യന്നൂരിലെ പാച്ചാറത്ത് വിനോദ് കുമാറിന്റെ 6,12,000 രൂപയാണ് അക്കൗണ്ടിൽനിന്ന് തട്ടിയെടുത്തത്. വീട് നിർമ്മാണത്തിന് വിനോദ് കുമാർ വായ്പയെടുത്തിരുന്നു. ഈ തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്.

വിനോദ് കുമാറിന്റെ മകൻ ഓൺലൈനായി ഫ്രീഫയർ എന്ന ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിന്റെ തുടക്കത്തിൽ ചെറിയ തുക എൻട്രി ഫീ അടച്ചിരുന്നു. ഇതിനുശേഷമാണ് കണ്ണൂർ സൗത്ത് ബസാർ ശാഖയിൽ അക്കൗണ്ടിലെ ബാക്കിയുള്ള പണവും കാണാതായത്. വിനോദ് കുമാറിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്കൗണ്ട് നമ്പറും പാസ്വേഡും മനസ്സിലാക്കി പണം തട്ടിയെടുത്തതായാണ് കരുതുന്നത്.

ഫ്രീഫയർ ഗെയിമിലൂടെ ഇത്തരത്തിൽ നിരവധി ആൾക്കാരുടെ പണം നഷ്ടമായിട്ടുണ്ടെന്ന് നേരത്തെ പരാതിയുയർന്നിരുന്നു. കൂടുതൽ ലൈക്കുകൾ ഉൾപ്പെടെ ലഭിക്കാൻ പണം ഓൺലൈനായി അടയ്ക്കുമ്പോൾ ബാങ്ക് വിവരങ്ങളും മറ്റുള്ളവർക്ക് ലഭിക്കുമെന്ന കാര്യം കുട്ടികൾ അറിയുന്നില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതോടെ ഓൺലൈൻ ഗെയിമുകൾ ഗുരുതര ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു.

ഇതിനെ തുടർന്ന് കഴിഞ്ഞദിവസം ബാലാവകാശ കമ്മിഷൻ കേസെടുക്കുകയും ചെയ്തു. ഇത്തരം ഗെയിമുകൾ തടയാൻ വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

Content Highlights:son played free fire online game kannur man lost six lakh from his bank account


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented