രണ്ടരവർഷംമുമ്പ് മരിച്ചയാളുടെ തലയോട്ടി പുറത്തെടുത്തു പരിശോധനയ്ക്കയച്ചു


2017 സെപ്റ്റംബർ 14-നാണ് പറമ്പിൽ ബസാർ പയമ്പ്ര പോലൂർ റോഡിലെ ചെറുവറ്റ സായിബാബ ആശ്രമത്തിനു സമീപമുള്ള പറമ്പിൽ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

പോലൂരിൽ കൊല്ലപ്പെട്ടയാളുടെ തലയോട്ടി വെസ്റ്റ്ഹിൽ ശ്മശാനത്തിൽനിന്നു പുറത്തെടുത്ത് ഫൊറൻസിക് മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി.എം. പ്രജിത്ത്, ക്രൈംബ്രാഞ്ച് ഐ.ജി. ജയരാജ്, ഡിവൈ.എസ്.പി. ബിനോയ് തുടങ്ങിയവർ പരിശോധന നടത്തുന്നു

കോഴിക്കോട് : രണ്ടരവർഷംമുന്പ് പോലൂരിൽ കൊല്ലപ്പെട്ട അജ്ഞാതന്റെ തലയോട്ടി പുറത്തെടുത്ത് പരിശോധനയ്ക്കയച്ചു. ആളെ തിരിച്ചറിയാനാണിത്.

2017 സെപ്റ്റംബർ 14-നാണ് പറമ്പിൽ ബസാർ പയമ്പ്ര പോലൂർ റോഡിലെ ചെറുവറ്റ സായിബാബ ആശ്രമത്തിനു സമീപമുള്ള പറമ്പിൽ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം വെസ്റ്റ്ഹിൽ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. 2018-ൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.

ആളെ തിരിച്ചറിഞ്ഞാൽ അന്വേഷണം എളുപ്പമാക്കാമെന്നതിനാലാണ് മൃതദേഹം പുറത്തെടുത്ത് ഫേഷ്യൽ റീകൺസ്ട്രക്ഷൻ (മുഖം പുനഃസൃഷ്ടിക്കുക) നടത്താനായി ക്രൈംബ്രാഞ്ച് തീരുമാനിച്ചതെന്ന് ഐ.ജി. ഇ.ജെ. ജയരാജ് പറഞ്ഞു.

തലയോട്ടിയുടെ ഒരു ഭാഗം ഡി.എൻ.എ. ടെസ്റ്റിനയക്കും. ബാക്കിയുള്ളത് ഫേഷ്യൽ റീകൺസ്ട്രക്ഷനായി മാറ്റിവെക്കും. ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ തിരച്ചിൽ വ്യാഴാഴ്ച വൈകീട്ടോടെ അവസാനിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ രാവിലെ 9.30-ഓടെ മൃതദേഹാവശിഷ്ടം കണ്ടെത്തുകയായിരുന്നു.

ആർ.ഡി.ഒ.ക്കുവേണ്ടി സീനിയർ സൂപ്രണ്ട് പി.പി. ശാലിനി, ഫൊറൻസിക് മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി.എം. പ്രജിത്ത്, ഐ.ജി. ഇ.ജെ. ജയരാജ്, ഡിവൈ.എസ്.പി. ബിനോയ് തുടങ്ങിയവർ തലയോട്ടിയുടെ പ്രാഥമിക പരിശോധന നടത്തി. തലയുടെ ഇടത്തേ ഭാഗത്ത് അടികൊണ്ട് ചതവ് പറ്റിയിട്ടുണ്ട്. അടിച്ച് ബോധരഹിതനാക്കിയശേഷം കയർ കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നെന്നാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ഡോ. ടി.എം. പ്രജിത്ത് പറഞ്ഞു.

മുഖം പുനഃസൃഷ്ടിക്കുന്നതിലൂടെ മരിച്ചയാളെ തിരിച്ചറിയാനാകും. പോസ്റ്റുമോർട്ടം ചെയ്തപ്പോൾ എടുത്ത സാന്പിളുകൾ ഡി.എൻ.എ. പരിശോധനയ്ക്കയച്ചിരുന്നു.

ഇപ്പോഴെടുത്ത സാന്പിളുകളുമായി താരതമ്യംചെയ്യുമെന്നും ഐ.ജി. പറഞ്ഞു.

Content Highlights: skull bone digged out for investigation of murder kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented