മാപ്പില്ലാത്ത ക്രൂരത; മധ്യപ്രദേശില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശരീരം വികലമാക്കി


Representational Image | Mathrubhumi

ഭോപ്പാല്‍: മധ്യപ്രദേശില്‍നിന്ന് വീണ്ടും നടുക്കുന്ന വാര്‍ത്ത. ദമോഹില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ജബല്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് വീടിനടുത്ത് കൂട്ടുകാരോടൊപ്പം കളിച്ചിരുന്ന പെണ്‍കുട്ടിയെയാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചത്. കളിച്ചുകൊണ്ടിരിക്കെ എത്തിയ ഒരാള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കാണാതായ പെണ്‍കുട്ടിക്കായി ഒരു രാത്രി മുഴുവന്‍ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് വീടിനടുത്തുള്ള സ്ഥലത്ത് പെണ്‍കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായും കണ്ണുകള്‍ക്ക് പുറമേ ദേഹമാസകലം മാരകമായ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മധ്യപ്രദേശില്‍നിന്ന് പുറത്തുവരുന്ന ഏറ്റവും ഒടുവിലത്തെ നടുക്കുന്ന ബലാത്സംഗക്കേസാണിത്. കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് പോയ പതിനേഴുകാരിയെ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഭോപ്പാലില്‍ കാഴ്ചശക്തിയില്ലാത്ത വനിത ബാങ്ക് മാനേജറെ ഫ്‌ളാറ്റില്‍ കയറി ബലാത്സംഗം ചെയ്ത സംഭവവുമുണ്ടായി.

Content Highlights: six year old girl raped and her eyes gouged out in madhya pradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented