പ്രതീകാത്മക ചിത്രം | ANI
അടിമാലി: ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തി. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. ഇടുക്കി ആനച്ചാലിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിക്കും മര്‍ദനമേറ്റു.
കുടുംബപ്രശ്നങ്ങളാണ് കൊലപതകത്തില്‍ കലാശിച്ചത്. ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍കേസും നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിക്കുകയിരുന്നു.
അടുത്ത ബന്ധുവായ ഷാജഹാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവാണ്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Six year old boy killed in idukki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..