ഷംന കൊച്ചിയിലെത്തി മൊഴി നല്‍കും; അന്വേഷണം തൃപ്തികരമെന്ന് നടിയുടെ മാതാവ്


ഷംന കാസിം, ഷംനയുടെ മാതാവ്

കൊച്ചി: ബ്ലാക്ക്‌മെയില്‍ കേസില്‍ നടി ഷംന കാസിം ഇന്ന് പോലീസിന് മൊഴി നല്‍കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഹൈദരാബാദില്‍നിന്ന് കൊച്ചിയിലെത്തുന്ന നടി വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും മൊഴി നല്‍കുക. കേസില്‍ നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഷംനയുടെ മാതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തട്ടിപ്പിനിരയായ ചില പെണ്‍കുട്ടികള്‍ പരാതിയില്‍നിന്ന് പിന്മാറുന്നതില്‍ ആശങ്കയില്ലെന്നും തങ്ങള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും ഷംനയുടെ മാതാവ് വ്യക്തമാക്കി.

അതിനിടെ, ഷംന കാസിം കേസില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു മുഖ്യസൂത്രധാരനായ ഷെരീഫിന്റെ പ്രതികരണം. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസും അഷ്‌റഫുമാണ് ഷംന കാസിമില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്നും റഫീഖാണ് മോഡലുകളെ തടവില്‍ പാര്‍പ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു.

പ്രതികള്‍ക്കെതിരേ സ്വര്‍ണക്കടത്ത് ആരോപണങ്ങളും ഉയര്‍ന്നതോടെ കസ്റ്റംസും പോലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കടത്തിന് തെളിവ് ലഭിച്ചിട്ടില്ല. തെളിവ് ലഭിച്ചാല്‍ പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

Content Highlights: shamna kasim blackmail case; actress will give statement today

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented