ഷാഫി കൊടുംക്രിമിനല്‍; 75-കാരിയെ അടുപ്പക്കാരിയുടെ മുന്നില്‍ ബലാത്സംഗംചെയ്ത കേസിലും പ്രതി


അരുണ്‍ ജയകുമാര്‍

അധികം ബന്ധുബലമില്ലാത്ത ആരും അന്വേഷിച്ച് വരാന്‍ സാധ്യതയില്ലാത്ത ആളുകളെ നോക്കിയാണ് ഇലന്തൂര്‍ സംഭവത്തില്‍ പോലും ഇരയാക്കാന്‍ തിരഞ്ഞെടുത്തത്.

മുഹമ്മദ് ഷാഫി | Photo: Special Arrangement

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലി കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊടും ക്രിമിനലെന്ന് പോലീസ്. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടാനിരിക്കുകയാണ് ഇയാള്‍. പുത്തന്‍കുരിശ്ശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുമ്പോള്‍ 2020 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം.

ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള 60-കാരിയുമായി ഷാഫിക്ക് ബന്ധമുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഒരിക്കല്‍ മദ്യപിച്ച് ഈ സ്ത്രീയുടെ വീട്ടില്‍ നില്‍ക്കുമ്പോള്‍ വഴിയിലൂടെ നടന്നുപോയ 75-കാരിയെയാണ് ആക്രമിച്ചത്. താനുമായി അടുപ്പമുള്ള സ്ത്രീയുടെ സഹായത്തോടെ ഇവരെ വീട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷം തന്റെ അടുപ്പക്കാരിയുടെ മുന്നില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.ഇതിനുശേഷം ഇയാള്‍ കയ്യില്‍ കരുതാറുള്ള കത്തി ഉപയോഗിച്ച്75കാരിയെ ആക്രമിച്ചു. തുടര്‍ന്ന് അവിടെനിന്ന് പോയി. ഈ കേസില്‍ ഷാഫിയെ പുത്തന്‍കുരിശ്ശ് പോലീസ് അറസ്റ്റ് ചെയ്ത്കോടതിയില്‍ ഹാജരാക്കി.2021 ഫെബ്രുവരിയില്‍ കേസില്‍ ജാമ്യത്തിലിറങ്ങി.



പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിന്നിരുന്നതിനാല്‍ ഇയാള്‍ പിന്നീട് അവിടേക്ക് പോയില്ല. ഈ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇപ്പോള്‍ കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു കേസില്‍ ഇയാള്‍ പിടിയിലാകുന്നത്.

ക്രിമിനല്‍ പശ്ചാത്തലവും ഇരകളെ അക്രമിക്കുന്ന മനോഭാവുമുള്ള വ്യക്തിയാണ് ഷാഫിയെന്ന് പോലീസ് പറയുന്നു. മദ്യവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്നയാളാണ്. പുത്തന്‍കുരിശ് സംഭവത്തിന് ശേഷം ഇവിടേക്ക് പ്രവേശിക്കാന്‍ ആത്തതോടെയാണ് മറ്റ് സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം മാറിയത്.പിന്നീട് കടവന്ത്രയില്‍ ഒരു കട നടത്തിവരികയായിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ച് ജോലികള്‍ ചെയ്തിരുന്ന സ്ത്രീകളെയാണ് വലയിലാക്കാന്‍ ശ്രമിച്ചതും. അധികം ബന്ധുബലമില്ലാത്ത ആരും അന്വേഷിച്ച് വരാന്‍ സാധ്യതയില്ലാത്ത ആളുകളെ നോക്കിയാണ് ഇലന്തൂര്‍ സംഭവത്തില്‍ പോലും ഇരയാക്കാന്‍ തിരഞ്ഞെടുത്തത്.

ഷാഫി ഏജന്റായി പ്രവര്‍ത്തിച്ച് നടത്തിയ ക്രൂര കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളുടെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശങ്ങളില്‍നിന്ന് കാണാതായ സ്ത്രീകളുടെ പട്ടികയും ഒപ്പം തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രീദേവി എന്ന വ്യാജ പേരില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ടില്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നവരെയും സൈബര്‍ പോലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് പോലീസിന്റെ നീക്കം.ഇലന്തൂരിന് സമാനമായി മറ്റെവിടെയെങ്കിലും ഇയാള്‍ ഇത്തരം പ്രവര്‍ത്തി ചെയ്തിട്ടുണ്ടോയെന്ന് മനസ്സിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പത്തനംതിട്ടയിലെ തെളിവെടുപ്പിന് ശേഷം ഷാഫിയെ വിശദമായി പോലീസ് ചോദ്യം ചെയ്യും.

Content Highlights: human sacrifice, elanthoor murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented