-
മയ്യഴി: നാലാംക്ലാസ് വിദ്യാർഥിയായ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. കർണാടകയിൽ കുടക് ജില്ലയിൽ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുൾ റഷീദ് മദനിയെയാണ് (30) പള്ളൂർ പോലീസ് അറസ്റ്റുചെയ്തത്. പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ അധ്യാപകനായിരുന്നു അബ്ദുൾ റഷീദ്. ഇയാൾ മദ്രസയിലെത്തിയിട്ട് ഒരുമാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. സംഭവം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കർണാടകയിൽനിന്ന് ഇയാളെ അറസ്റ്റുചെയ്തു.
എസ്.ഐ. എം.സെന്തിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സി.വി.ശ്രീജേഷ്, പാറേമ്മൽ രോഷിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. പ്രതിയെ പുതുച്ചേരി പോക്സോ കോടതിയിൽ വ്യാഴാഴ്ച ഹാജരാക്കും.
Content Highlights: sexual abuse, madrasa teacher arrested, Kerala, Kannur, Mayyazhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..