റിസോര്‍ട്ടില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന; ഏഴ് യുവാക്കള്‍ പിടിയില്‍


പിടിയിലായ പ്രതികൾ

ഹരിപ്പാട്: റിസോര്‍ട്ടില്‍ മുറിയെടുത്തു മയക്കുമരുന്നു വില്‍പ്പന നടത്തുന്നതിനിടെ ഏഴുപേര്‍ പിടിയില്‍. മുതുകുളം അപ്സരസില്‍ പ്രണവ് (24), കൃഷ്ണപുരം തേജസില്‍ സജിന്‍ (25), ചേപ്പാട് തട്ടാശ്ശേരില്‍ ശ്രാവണ്‍ (23), മുതുകുളം തെക്ക് ഓയു നിവാസില്‍ അക്ഷയ് (24), ആറാട്ടുപുഴ ഉച്ചരിച്ചിറയില്‍ സച്ചിന്‍ (23), പള്ളിപ്പാട് മംഗലപ്പിള്ളില്‍ അര്‍ജുന്‍ (23), മുതുകുളം പുത്തന്‍മഠത്തില്‍ രഘുരാമന്‍ (24) എന്നിവരെയാണു ഹരിപ്പാട് പോലീസ് പിടികൂടിയത്.

ഡാണാപ്പടിയിലെ റിസോര്‍ട്ടില്‍നിന്നാണ് 50 ഗ്രാം എം.ഡി.എം.എ.യുമായി ഇവരെ പിടികൂടിയത്. ഗ്രാമിനു 3,000 മുതല്‍ 5,000 രൂപവരെ ഈടാക്കിയാണ് ഇവര്‍ വില്‍പ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നതിനൊപ്പം ബെംഗളൂരുവില്‍നിന്നെത്തിച്ച വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. പ്രണവ്, സജിന്‍ എന്നിവര്‍ ബെംഗളൂരുവില്‍ പഠിക്കുകയാണ്. ഇരുവരും ഞായറാഴ്ച അവിടെനിന്നു തീവണ്ടിയില്‍ എത്തിച്ച മയക്കുമരുന്ന് മറ്റുള്ളവരുടെ സഹായത്തോടെ ചെറിയ പൊതികളിലാക്കുന്നതിനിടെയാണു പിടിയിലായത്.

കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നു നാലുചെറുപ്പക്കരെ കഴിഞ്ഞദിവസം മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഹരിപ്പാട് കേന്ദ്രീകരിച്ചും സമാനരീതിയില്‍ മയക്കുമരുന്നു കൈമാറ്റം നടക്കുന്നതായി പോലീസിനു വിവരം ലഭിച്ചത്.നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.ആര്‍. ബിനുകുമാറും ഹരിപ്പാട് സ്റ്റേഷന്‍ മേധാവി ബിജു വി. നായരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. 50 ഗ്രാം എം.ഡി.എം.എ. ഇവരില്‍നിന്നു പിടിച്ചെടുത്തു

കഞ്ചാവിനെക്കാള്‍ ഇരട്ടിലാഭം; പിടിക്കപ്പെടാനും സാധ്യതകുറവ്

ഹരിപ്പാട്: അതിമാരകശേഷിയുള്ള സിന്തറ്റിക് ലഹരികളില്‍പ്പെട്ട എം.ഡി.എം.എ. മയക്കുമരുന്നു കടത്തുകാരുടെ ഇഷ്ട ഇനമായി മാറിയിരിക്കുകയാണെന്ന് പോലീസ്. പാന്റ്‌സിന്റെ കീശയില്‍ ഒതുങ്ങുന്ന പൊതി ബെംഗളൂരുവില്‍നിന്നു കേരളത്തിലെത്തിച്ചു വില്‍പ്പന നടത്തിയാല്‍ ലക്ഷങ്ങള്‍ പ്രതിഫലം ലഭിക്കുമെന്നതാണു മുഖ്യ ആകര്‍ഷണം. തീവണ്ടിയിലാണു കടത്ത്. കഴിഞ്ഞദിവസം ഹരിപ്പാട് പിടിയിലായ ഏഴുപേരും കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞയാഴ്ച പിടിക്കപ്പെട്ട നാലുപേരും ഇതേരീതിയില്‍ കച്ചവടത്തിനിറങ്ങിയവരാണ്. ബെംഗളൂരുവില്‍നിന്നു ഗ്രാമിന് 1,000 രൂപയ്ക്കടുത്താണു വില. നാട്ടിലെത്തിച്ചാല്‍ ഗ്രാമിന് 5,000 രൂപവരെ വിലകിട്ടും.

ഇതര സംസ്ഥാനങ്ങളില്‍ ഉന്നതപഠനത്തിനു പോകുന്ന മലയാളി ചെറുപ്പക്കരാണു കച്ചവടക്കാരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കേരളത്തില്‍ എത്തിച്ചശേഷം വീടുകളില്‍ സൂക്ഷിച്ചാണു വില്‍പ്പന. ഇതു സുരക്ഷിതമല്ലെന്നു തോന്നിയതിനാലാണ് വില്‍പ്പനക്കാര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തതെന്നാണു സൂചന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented