അറസ്റ്റിലായ പ്രതികൾ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പള്‍സര്‍ ബൈക്കുകള്‍ മാത്രം മോഷ്ടിച്ച് കഞ്ചാവ് കച്ചവടവും മറ്റും ചെയ്യുന്ന ഏഴംഗ സംഘത്തെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ഇത്തിക്കര റോയല്‍ ആശൂപത്രിക്ക് സമീപം ദിനേശ് മന്ദിരത്തില്‍ സൂര്യദാസ് (19),ഇത്തിക്കര മുസ്ലീം പള്ളിക്ക് സമീപം കല്ലുവിള വീട്ടില്‍ അഖില്‍ (19), തഴുത്തല മൈലക്കാട് നോര്‍ത്ത് കൈരളി വായന ശാലയ്ക്ക് സമീപം ജയേഷ് ഭവനില്‍ ജിനേഷ് (21), മൈലക്കാട് നോര്‍ത്ത് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം കാഞ്ഞിരം വിള മേലതില്‍ വീട്ടില്‍ അനില്‍ (19), ചാത്തന്നൂര്‍ തെങ്ങുവിള ന്യൂ പ്രിന്‍സ് ഡ്രൈവിംഗ് സ്‌കൂളിനു സമീപം പ്രേചിക സദനത്തില്‍ ഉണ്ണി എന്ന് വിളിക്കുന്ന അഖില്‍ (19 ), ആദിച്ചനല്ലൂര്‍ മൈലക്കാട് യാസിന്‍ മന്‍സിലില്‍ യാസിന്‍ (18), മുഖത്തല കണ്ണനല്ലൂര്‍ ചേരിക്കോണം ചിറ കോളനിയില്‍ ജയ്സന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
കൊട്ടാരക്കര, നാവായിക്കുളം, പാരിപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും പ്രതികള്‍ മോഷ്ടിച്ച മൂന്ന് ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികള്‍ക്ക് കഞ്ചാവ് കടത്തിലും പങ്കുണ്ടെന്ന് കണ്ടെത്തിയത്. മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവ് വാങ്ങുന്നതിനായി ചെങ്കോട്ടയില്‍ പോയി വരുന്ന വിവരം മനസിലാക്കിയ പോലീസ് പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടുകയായിരുന്നു. കൂടുതല്‍ ബൈക്കുകള്‍ പ്രതികള്‍ മോഷ്ടിച്ചതായി പോലീസ് സംശയിക്കുന്നു.
പോക്സോ, കഞ്ചാവ്, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ചാത്തന്നൂര്‍ എക്സൈസ് ഓഫീസില്‍ നിന്നും വാഹനം മോഷ്ടിച്ചത് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ സംഘത്തിലുണ്ട്.
വര്‍ക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നിര്‍ദേശപ്രകാരം കല്ലമ്പലം എച്ച്.എസ്.ഒ മനുരാജ്, പ്രിന്‍സിപ്പല്‍ എസ്.ഐ രഞ്ജു, എസ്.ഐമാരായ ജയന്‍, സുനില്‍ കുമാര്‍, എ.എസ്.ഐമാരായ മഹേഷ്, സുരേഷ്, എസ്.സി.പി.ഒ മാരായ അനില്‍ കുമാര്‍, ഷാന്‍, അജിത്ത്, സൂരജ്, വിനോദ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കോവിഡ് ടെസ്റ്റിനും വൈദ്യപരിശോധനയ്ക്കും വിധേയമാക്കും.
Content Highlights: seven arrested in pulsar bike theft and ganja smuggling case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..