അറസ്റ്റിലായ പ്രതികൾ
കോട്ടക്കല്‍(മലപ്പുറം): യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച യുവതി അടക്കമുള്ള ഏഴംഗസംഘം പിടിയില്‍. കൊണ്ടോട്ടി സ്വദേശി ഫസീല (40) കോട്ടക്കല്‍ സ്വദേശികളായ ചങ്ങരംചോല വീട്ടില്‍ മുബാറക്ക്(32) തൈവളപ്പില്‍ വീട്ടില്‍ നസറുദ്ദീന്‍(30) പാറശ്ശേരി സ്വദേശി കളത്തില്‍പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീം(28) പുളിക്കല്‍ സ്വദേശികളായ പേരാപറമ്പില്‍ നിസാമുദ്ദീന്‍(24) മാളട്ടിക്കല്‍ വീട്ടില്‍ അബ്ദുള്‍ റഷീദ്(36) മംഗലം സ്വദേശി പുത്തന്‍പുരയില്‍ ഷാഹുല്‍ഹമീദ്(30) എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയില്‍നിന്നാണ് ഇവര്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതി ഫോണിലൂടെ പരിചയം സ്ഥാപിച്ച് യുവാവുമായുള്ള സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിരുന്നു. ശേഷം യുവാവിനെ വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോവുകയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങളും സംഭാഷണങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി. പ്രദീപ് കുമാര്‍, കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജി, എസ്.ഐ.മാരായ വിവേക്, സുരേന്ദ്രന്‍, സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ എസ്.ഐ. എം. ഗിരീഷ്, ദിനേശ്, സലീം പൂവത്തി, കെ.കെ. ജസീര്‍, ആദര്‍ശ്, സുരാജ്, ശരണ്‍, നിതീഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Seven arrested in Honey Trap case in Kottakkal,Malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..