ആറാം വിവാഹത്തിനൊരുങ്ങിയ 'ആള്‍ദൈവം' അഞ്ചാംഭാര്യയുടെ പരാതിയില്‍ കുടുങ്ങി; ചൂഷണത്തിനിരയായത് നിരവധി യുവതികള്‍


പ്രതീകാത്മക ചിത്രം | മാതൃഭൂമി

കാൻപുർ: മുൻഭാര്യമാരിൽനിന്ന് നിയമപരമായി ബന്ധം വേർപ്പെടുത്താതെ ആറാം വിവാഹത്തിനൊരുങ്ങിയ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശിയായ അനുജ് ചേതൻ കത്തേരിയയെയാണ് കിദ്വായി നഗർ പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചാംഭാര്യയുടെ പരാതിയിലാണ് സ്വയംപ്രഖ്യാപിത ആൾദൈവമായ ഇയാളെ അറസ്റ്റ് ചെയ്തതെന്നും പ്രതി ആറാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് പിടിയിലായതെന്നും സൗത്ത് കാൻപുർ ഡി.സി.പി. രവീണ ത്യാഗി പറഞ്ഞു. വിവാഹത്തട്ടിപ്പിന് പുറമേ ഒട്ടേറെ സ്ത്രീകളെ പ്രതി ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നും 2016-ൽ സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് നേരത്തെ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

2005-ൽ മെയിൻപുരി സ്വദേശിയായ യുവതിയെയാണ് ഇയാൾ ആദ്യം വിവാഹം കഴിച്ചത്. ഇവരുടെ വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പിന്നീട് 2010-ൽ ബരേയ്ലി സ്വദേശിയായ യുവതിയെ വിവാഹം ചെയ്തു. ഇവരും പിന്നീട് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 2014-ൽ ആയിരുന്നു മൂന്നാംവിവാഹം. ഔരയ്യ സ്വദേശിയായ യുവതിയായിരുന്നു മൂന്നാമത്തെ വധു. പിന്നീട് ഈ യുവതിയുടെ ബന്ധുവിനെയും ഇയാൾ വിവാഹം കഴിച്ചു. അനുജിന്റെ മുൻവിവാഹങ്ങളെക്കുറിച്ച് അറിഞ്ഞതോടെ ഈ യുവതി ജീവനൊടുക്കി.

ഇതിനുശേഷമാണ് 2019-ൽ പരാതിക്കാരിയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം ഉപദ്രവം പതിവായതോടെ യുവതി ആദ്യം ചകേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ അനുജ് അവിടെനിന്ന് മുങ്ങുകയും കിദ്വായ് നഗർ സ്റ്റേഷൻ പരിധിയിൽ താമസം ആരംഭിക്കുകയുമായിരുന്നു. ഇക്കാര്യമറിഞ്ഞ യുവതി കഴിഞ്ഞമാസം കിദ്വായ് നഗർ പോലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകി. ഇതോടെയാണ് പ്രതിയെ പിടികൂടിയത്.

വിവാഹത്തട്ടിപ്പിന് പുറമേ ലൈംഗികചൂഷണവും

വിവാഹത്തട്ടിപ്പിന് പുറമേ അനുജ് നിരവധി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ഹണിട്രാപ്പിൽ ഉൾപ്പെടെ ഇയാൾക്ക് പങ്കുണ്ടെന്നുമാണ് പോലീസ് നൽകുന്നവിവരം. മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെടുന്ന യുവതികളെയാണ് ഇയാൾ കെണിയിൽവീഴ്ത്തി ചൂഷണം ചെയ്തിരുന്നത്.

ലക്കി പാണ്ഡെ എന്ന പേരിലായിരുന്നു ഇയാൾ മാട്രിമോണിയൽ വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നത്. ചിലരോട് സർക്കാർ അധ്യാപകനാണെന്നും മറ്റുചിലരോട് വ്യവസായിയാണെന്നും പരിചയപ്പെടുത്തി. ബി.എസ്.സി. ബിരുദധാരിയാണെന്ന് അവകാശപ്പെട്ടിരുന്ന പ്രതി ആത്മീയഗുരുവാണെന്ന് പറഞ്ഞും യുവതികളുമായി പ്രതി അടുപ്പം സ്ഥാപിച്ചിരുന്നു. ഇങ്ങനെ പരിചയപ്പെടുന്ന യുവതികളെ പിന്നീട് തന്റെ ആശ്രമത്തിലേക്ക് ക്ഷണിച്ചാണ് ചൂഷണത്തിന് വിധേയമാക്കിയിരുന്നത്‌.

ഇതിനുപുറമേ ആശ്രമത്തിൽ പ്രശ്നപരിഹാരത്തിനെത്തുന്ന സ്ത്രീകളെയും ഇയാൾ ചൂഷണം ചെയ്തിരുന്നു. പോലീസ് പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ ഏകദേശം 32-ഓളം യുവതികളുമായി ഇയാൾക്ക് ഇത്തരത്തിൽ ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Content Highlights:self proclaimed baba arrested before his sixth marriage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented