ആക്രമണത്തിൽ പരിക്കേറ്റ ഷംനാദ്
തിരുവനന്തപുരം: മദ്യപിച്ചെത്തി കടയ്ക്ക് മുന്നില്‍ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദനം. തിരുവനന്തപുരം പോത്തന്‍കോട് താഴേമുക്കില് പ്രവര്‍ത്തിക്കുന്ന വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരന് ഷംനാദിനാണ് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. കേസില്‍ പാങ്ങപ്പാറ സ്വദേശികളായ വിഷ്ണു (26), സമര്‍ഥ് രാജ്(22), വിനു മോഹന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് പോത്തന്‍കോട് പോലീസ് സ്റ്റേഷനു സമീപമുള്ള സ്ഥാപനത്തില്‍വെച്ച് ജീവനക്കാരനെ അക്രമികള്‍ മര്‍ദിച്ചത്.ഗുരുതര പരിക്കേറ്റ ഷംനാദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തില്‍ ഷംനാദിന്റെ വലതുകാലിന് പൊട്ടലുണ്ട്.നട്ടെല്ലിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്. അക്രമികളെ സംഭവസ്ഥലത്തുവെച്ചുതന്നെ പോത്തന്‍കോട് പോലീസ് പിടികൂടി. അറസ്റ്റിലായവര്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
Content Highlights: security staff attacked by youth
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..