ബെയ്ജിങ്: ചൈനയില്‍ പ്രൈമറി സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരന്‍ കത്തി ഉപയോഗിച്ച് 39 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരില്‍ 37 പേര്‍ വിദ്യാര്‍ഥികളും രണ്ട് പേര്‍ മുതിര്‍ന്നവരുമാണ്.
അക്രമത്തിനിരയായ എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും ജീവന്‍ അപകടത്തിലല്ലെന്ന് അധികൃതര്‍ അറിയിച്ചു. "37 വിദ്യാര്‍ഥികള്‍ക്ക് നേരിയ പരിക്കുകളും രണ്ട് മുതിര്‍ന്നവര്‍ക്ക് ഗുരുതരമായ പരിക്കുകളും സംഭവിച്ചു. എല്ലാവരേയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ആരുടേയും ജീവന്‍ അപകടത്തിലല്ല"- റിപ്പോര്‍ട്ടില്‍ പറയുന്നു.
വാങ്ഫു സെന്‍ട്രല്‍ പ്രൈമറി സ്‌കൂളില്‍ രാവിലെ എട്ടരയോടെ കുട്ടികള്‍ ക്ലാസിലേക്ക് എത്തുമ്പോഴാണ് സംഭവം നടന്നത്. ഏകദേശം 50 വയസ് പ്രായമുള്ളയാളാണ് അക്രമത്തിന് പിന്നില്‍. ഇയാളെ നിയന്ത്രണത്തിലാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് മാസങ്ങളോളം നീണ്ട അടച്ചിടലിന് ശേഷം മെയ് മാസത്തില്‍ മാത്രമാണ് ഈ പ്രദേശത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്.
Content Highlights: Security Guard Stabs 37 Primary School Students, 2 Adults In China
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..