ആയുധങ്ങളുമായി പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ. പ്രവർത്തകർ
കൊല്ലം : ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. നേതാവും ബി.ജെ.പി.നേതാവും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലും പോലീസ് ജാഗ്രതയില്‍.
ജില്ലാ അതിര്‍ത്തികളിലും ചില പ്രധാനകേന്ദ്രങ്ങളിലും വാഹനപരിശോധന കര്‍ശനമാക്കി. ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനൊപ്പവും സംഘര്‍ഷമുണ്ടാകാതെ നോക്കാന്‍ പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ടുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എ.സി.പി. ജി.ഡി.വിജയകുമാര്‍ പറഞ്ഞു.
ആയുധങ്ങളുമായി കാറിലെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ചാത്തന്നൂര്‍ : ആയുധങ്ങളുമായി കാറിലെത്തിയ എസ്.ഡി.പി.ഐ.പ്രവര്‍ത്തകരെ പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ.വര്‍ക്കല മണ്ഡലം പ്രവര്‍ത്തകരായ കിളിമാനൂര്‍ കാട്ടുചന്ത ബിസ്മി ഹൗസില്‍ ഗസ്സാലി (24), കല്ലമ്പലം പുതുശ്ശേരിമുക്ക് വട്ടക്കൈത അല്‍ സുറൂരില്‍ അബ്ദുള്‍ ഹലിം (46), പള്ളിക്കല്‍ കാട്ടുപുതുശ്ശേരി താഴവിള നിസാര്‍കുട്ടി (39), നാവായിക്കുളം മരുതിക്കുന്ന് ഡീസന്റ്മുക്ക് വടക്കേവിളവീട്ടില്‍ ഷാനവാസ് (42), വര്‍ക്കല പുത്തന്‍ചന്ത ചിറ്റിലക്കോട് മൂസസ്സോറില്‍ മുഹാസ്സര്‍ (38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച 11-ന് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് പാരിപ്പള്ളി പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.കാറിനുള്ളില്‍ വെട്ടുകത്തിയും ഇരുമ്പുവടിയും കണ്ടതോടെ കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..