അറസ്റ്റിലായ ഗിരീഷ്, വിഷ്ണു, ജെയിംസ്, അരുൺ കുമാർ, വിഷ്ണു
ചിറയിന്‍കീഴ്: എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. എസ്.ഡി.പി.ഐ. കുളമുട്ടം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായിരുന്ന സുധീറിനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കിയത്. സംഭവത്തില്‍ അഞ്ചുപേരെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കുളമുട്ടം സ്വദേശി ഗിരീഷ് (40), ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണത്ത് താമസിക്കുന്ന വിഷ്ണു (27), മണമ്പൂര്‍ മടവിളാകത്ത് താമസിക്കുന്ന ജയിംസ് (ഉണ്ണി-30), ആലങ്കോട് ചെഞ്ചേരികോണം സ്വദേശി അരുണ്‍കുമാര്‍ (33), കല്ലറ ഹൈസ്‌കൂളിനുസമീപം താമസിക്കുന്ന വിഷ്ണു (28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ മണമ്പൂര്‍ ഗ്രാമപ്പഞ്ചായത്തോഫീസിനു മുന്നില്‍നിന്നാണ് ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം സുധീറിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. സുധീറിനെ ആയുധങ്ങളുപയോഗിച്ച് കാറിലിട്ട് മര്‍ദിച്ച് അവശനാക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടന്‍തന്നെ പ്രതികളുടെ കാര്‍ പിന്തുടര്‍ന്ന് ഒരുമണിക്കൂറിനകം സാഹസികമായി കടയ്ക്കാവൂര്‍ പോലീസ് പെരുങ്കുളത്തുവെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതി ഗിരീഷ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. മറ്റുള്ളവര്‍ കഞ്ചാവ് കേസിലും നിരവധി അടിപിടി കേസുകളിലെയും പ്രതികളാണ്. വര്‍ക്കല ഡിവൈ.എസ്.പി. നിയാസ്, കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ. വി.അജേഷ്, എസ്.ഐ. ദീപു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..