ആലപ്പുഴ: അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ പരീക്ഷയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് ആത്മഹത്യയ്ക്കു കാരണമെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. ആലപ്പുഴ പൂന്തോപ്പ് സെയ്ന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ചില പരീക്ഷകളില്‍ തോറ്റതിനാല്‍ സ്‌കൂളുകാര്‍ പറഞ്ഞതനുസരിച്ച് മൂന്നുവട്ടം പരീക്ഷയെഴുതിയെന്നും അതിലും തോല്‍പ്പിച്ചെന്നും കുട്ടി നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നു. ഉത്തരക്കടലാസ് കാണിക്കാന്‍ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ഥിനി ആരോപിച്ചു.
പ്രിന്‍സിപ്പലിന്റെ വിശദീകരണം
മനഃപൂര്‍വം തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ എസ്. വനജ പറഞ്ഞു. തോറ്റ മൂന്നുകുട്ടികളോട് വീണ്ടും പരീക്ഷ എഴുതണമെന്നാവശ്യപ്പെട്ട് രജിസ്റ്റേഡ് കത്തയച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ച കുട്ടിയുടെയും മറ്റൊരു പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ പരീക്ഷ എഴുതുന്നില്ലെന്നുകാട്ടി കത്തയച്ചു. ഉത്തരക്കടലാസ് സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: school student's suicide attempt in alappuzha, allegation against school
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..