പ്രതീകാത്മക ചിത്രം | Mathrubhumi
ആഗ്ര: ഫീസ് നല്‍കാത്തതിന് 12 വയസ്സുകാരനെ സ്വകാര്യ ട്യൂഷന് അധ്യാപകന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തിലാണ് സംഭവം. 12 വയസ്സുള്ള ശിവം എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അധ്യാപകനായ ഗൗത(26)മിനെ അറസ്റ്റ് ചെയ്തതായും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട വിദ്യാര്‍ഥി കഴിഞ്ഞ നാല് മാസമായി ഗൗതമിന്റെ അടുത്ത് ട്യൂഷന് പോയിരുന്നു. ഒരുമാസം 250 രൂപയായിരുന്നു ട്യൂഷന് ഫീസ്. എല്ലാമാസവും 25-ാം തീയതിയാണ് വിദ്യാര്‍ഥി ഫീസ് അടച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം അസുഖമായതിനാല്‍ ക്ലാസില്‍ പോകാനും കൃത്യസമയത്ത് ഫീസ് അടയ്ക്കാനും കഴിഞ്ഞില്ല. ഓഗസ്റ്റ് 29-ാം തീയതി ഇക്കാര്യത്തെച്ചൊല്ലി ഗൗതം വിദ്യാര്‍ഥിയെ വഴക്കുപറഞ്ഞു. തുടര്‍ന്ന് വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അധ്യാപകന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Content Highlights: school student dies after thrashed by private tuition teacher in uttar pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..