Sanjjanaa Galrani | Photo: Instagram|sanjjanaagalrani|
ബെംഗളൂരു: സാന്‍ഡല്‍വുഡ് ലഹരിമരുന്നുകേസില്‍ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുള്‍പ്പെടെ 25 പ്രതികളെ ഉള്‍പ്പെടുത്തി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കുറ്റപത്രം സമര്‍പ്പിച്ചു. 25 പേരില്‍ നടിമാര്‍ ഉള്‍പ്പെടെ 15 പേര് ഇപ്പോള്‍ ജാമ്യത്തിലാണ്.
അഞ്ചുപേര്‍ ജയിലിലും അഞ്ച് പേര് ഒളിവിലുമാണ്. 2,390 പേജുകളുള്ള കുറ്റപത്രം ബെംഗളൂരു 33-ാമത് അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന് കോടതിയിലാണ് സമര്‍പ്പിച്ചത്.
പ്രതികള്‍ ലഹരിമരുന്നുകള്‍ വാങ്ങുകയും ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.
180 സാക്ഷിമൊഴികള്‍, പ്രതികളുടെ കുറ്റസമ്മതമൊഴികള്‍, പ്രതികളുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് കോട്ടന്‍പേട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസ് സി.സി.ബി. ഇന്‍സ്പെക്ടര്‍ പുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. മുന്‍ ആര്.ടി.ഒ. ഉദ്യോഗസ്ഥനായ രവിശങ്കറിനെ മയക്കുമരുന്നായി പിടികൂടിയതിനെത്തുടര്‍ന്നുള്ള അന്വേഷണം കന്നഡ സിനിമാ മേഖലയിലേക്ക് എത്തുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..