മോസ്‌കോ: വീടിന് പുറത്ത് ഉറക്കെ സംസാരിച്ചതിന് അഞ്ചുപേരെ യുവാവ് വെടിവെച്ച് കൊന്നു. റഷ്യയിലെ റൈസാന്‍ മേഖലയിലെ യെലാത്മ പട്ടണത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വെടിയുതിര്‍ത്ത 32 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയിലും കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എല്ലാവരും വീട്ടില്‍തന്നെ കഴിയണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇതിനിടെയാണ് നാല് പുരുഷന്മാരും ഒരു സ്ത്രീയും വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി 32-കാരന്റെ വീടിന് പുറത്താണ് അഞ്ചംഗസംഘം സംസാരിച്ചിരുന്നത്. ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടെത്തിയ ഇയാള്‍ ആദ്യം അഞ്ചുപേരോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതിരുന്നതോടെയാണ് വീട്ടിനുള്ളില്‍ തോക്കുമായെത്തിയ യുവാവ് തുരുതുരാ വെടിയുതിര്‍ത്തത്. വെടിയേറ്റ അഞ്ചുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. പ്രതിയുടെ വീട്ടില്‍നിന്ന് തോക്ക് പിടിച്ചെടുത്തതായും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: russian man killed five people by shooting
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..