നന്ദു
ചേര്‍ത്തല: വയലാര്‍ നാഗംകുളങ്ങരയില്‍ ആര്‍.എസ്.എസ്. മുഖ്യശിക്ഷക് നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ച കേസില്‍ 25 എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ എട്ടുപേര്‍ക്കു പുറമെ എട്ടുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന ഒന്‍പതുപേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ എട്ടുപേരെ ഓണ്‍ലൈന്‍വഴി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മറ്റുപ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. പ്രതികളെല്ലാം പിടിയിലായാലേ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകൂ. സംഭവസ്ഥലത്തുനിന്ന് മൂന്നുവാളുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിനായി അഡീഷണല്‍ എസ്.പി. എ. നസീറിന്റെ മേല്‍നോട്ടത്തില്‍ ചേര്‍ത്തല ഡിവൈ.എസ്.പി. വിനോദ്പിള്ളയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേകസംഘത്തിനു രൂപംനല്‍കി. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. ബിജി ജോസഫ് സാങ്കേതിക സഹായം നല്‍കും. ദക്ഷിണമേഖലാ ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയും ജില്ലാപോലീസ് മേധാവി ജെ. ജയദേവും അന്വേഷണപുരോഗതി ദിവസേന വിലയിരുത്തും.
24-ന് രാത്രി എട്ടുമണിയോടെ എസ്.ഡി.പി.ഐ.-ആര്‍.എസ്.എസ്. സംഘര്‍ഷത്തിനിടെയാണ് നാഗംകുളങ്ങര സ്വദേശി നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ചത്. മറ്റൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കെ.എസ്. നന്ദുവിനും വെട്ടേറ്റിരുന്നു.
കൊലപാതകത്തെത്തുടര്‍ന്ന് ചേര്‍ത്തലയിലും വയലാറിലും ചേര്‍ത്തല തെക്കിലുമായിനടന്ന എട്ട് ആക്രമണങ്ങളില്‍ ഒരു കേസെടുത്തിട്ടുണ്ട്. വയലാറും ചേര്‍ത്തലയും പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാണ്.
മരിച്ച നന്ദുകൃഷ്ണയുടെ വീട് വെള്ളിയാഴ്ച ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി. മുരളീധരനും വീടുസന്ദര്‍ശിക്കും.
Content Highlights: rss worker murder case vayalar alappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..