പ്രതീകാത്മകചിത്രം| Photo: PTI
അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പ നഗരത്തില്‍ എ.ടി.എം. കൊള്ളയടിച്ച് 17 ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് സംഭവം. കെ.എസ്.ആര്‍.എം. എന്‍ജിനീയറിങ് കോളേജിന് സമീപത്തെ എസ്.ബി.ഐയുടെ എ.ടി.എമ്മിലാണ് കൊള്ള നടന്നത്.
എ.ടി.എമ്മില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് പണം തട്ടിയെടുത്തത്. അഞ്ചുപേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം. സി.സി.ടി.വി. ക്യാമറകളിലേക്ക് എന്തോ ദ്രാവകം തളിച്ചതിനാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച രാവിലെ മോഷണം നടന്ന കാര്യം അറിഞ്ഞതിനു പിന്നാലെ ബാങ്ക് ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വെങ്കട് ശിവ റെഡ്ഡി കൊള്ള നടന്ന സ്ഥലം സന്ദര്‍ശിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
content highlights: Rs 17 lakh stolen from ATM in Andhra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..