
സംഭവം നടന്ന വീടിനകത്ത് നിന്നുള്ള ദൃശ്യം| Photo: Mathrubhumi
കൊച്ചി: മദ്യത്തെ പേരിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് അച്ഛനെ വെട്ടിക്കൊന്നു. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശിയായ ഭരതനാണ് (65) മകന് ഉണ്ണിക്കൃഷ്ണന്റെ (38) വെട്ടേറ്റ് മരിച്ചത്. ഉണ്ണിക്കൃഷ്ണനും പരിക്കുകളോടെ ആശുപത്രിയിലാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭരതനും ഉണ്ണിക്കൃഷ്ണനും സ്ഥിരമായി മദ്യപിച്ച് വഴക്കിടാറുണ്ട്. വ്യാഴാഴ്ച രാത്രി മകന് വാങ്ങിയ മദ്യം അച്ഛന് കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ എത്തിയതെന്നാണ് വിവരം. ഇരുവരും പരസ്പരം വെട്ടിപ്പരിക്കേൽപ്പിച്ചു.
രണ്ടുപേരെയും രാത്രി എട്ടുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, വയറിനും നെഞ്ചിനും ഗുരുതര പരിക്കേറ്റ ഭരതന്, പുലര്‍ച്ചെയോടെ മരണമടയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഉണ്ണിക്കൃഷ്ണന് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭരതന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഉണ്ണിക്കൃഷ്ണനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ചേരാനെല്ലൂര്‍ വിഷ്ണുപുരത്തെ ഇവരുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
content highlights: row over liquor; man hacks father to death in kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..