സുരേഷ്, ലൈജു, ശ്രൂക്കുട്ടൻ, സിനാൻ, നസറുദ്ദീൻ ഷാ, മുഹമ്മദ് റഫീക്ക്, അബ്ദുൾഖാദർ, അജ്മൽ, അൻസാരി
പാലക്കാട്: മണലി ബൈപ്പാസിൽ കാർ യാത്രികരെ മർദിച്ച് 60 ലക്ഷം രൂപയും കാറും കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിലായതോടെ നഷ്ടപ്പെട്ട പണം കണ്ടെത്താൻ ഒരുങ്ങി പോലീസ്. ആലപ്പുഴയിൽ നിന്ന് പ്രതികൾക്കൊപ്പം കാർ കണ്ടെത്താൻ പോലീസിന് കഴിഞ്ഞെങ്കിലും നഷ്ടപ്പെട്ട 60 ലക്ഷം രൂപ കണ്ടെടുക്കാനായിട്ടില്ല. ഇത് കണ്ടെത്താനായി റിമാൻഡിലുള്ള പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ഷിജു എബ്രഹാം പറഞ്ഞു.
പ്രതികൾ പണം വിഹിതം വെച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അത് ശരിയാണോയെന്നും ഏതൊക്കെ രീതിയിലാണ് ചെലവഴിച്ചതെന്നും പരിശോധിക്കും. കവർച്ചക്കേസായതിനാൽ നഷ്ടപ്പെട്ട പണം കണ്ടെത്താനാണ് പോലീസ് ആദ്യം ശ്രമിക്കുന്നത്. കേസിന്റെ അവസാനഘട്ടത്തിൽ മർദനത്തിന് ഇരയായവർക്ക് എങ്ങനെയാണ് ഇത്രയും തുക കൈയിൽ കിട്ടിയതെന്ന് പരിശോധിക്കുമെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് ബഷീർ, നാസർ എന്നിവരുടെ പണവും കാറുമാണ് കഴിഞ്ഞ ഡിസംബർ 20ന് മണലി ബൈപ്പാസിൽ വെച്ച് കാറിലും ലോറിയിലുമായി എത്തിയ സംഘം കവർന്നത്. ബഷീറിന്റെയും നാസറിന്റെയും പരാതിയെത്തുടർന്ന് പാലക്കാട് ടൗൺ നോർത്ത് പോലീസ് പത്തംഗ സംഘത്തെ വെള്ളിയാഴ്ച ആലപ്പുഴയിൽ നിന്ന് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
Content Highlights: robbery, the investigation on robbed money
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..