പ്രതീകാത്മക ചിത്രം | PTI
ചെന്നൈ: വിവാഹം ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്നു. സേലയൂരിന് സമീപമുള്ള കുറിഞ്ഞിനഗറിലാണ് പെണ്‍കുട്ടിയെ കെട്ടിയിട്ടതിന് ശേഷം ഒരു സ്ത്രീ അടക്കം രണ്ട് പേര്‍ ചേര്‍ന്ന കവര്‍ച്ച നടത്തിയത്. ആശാരിപ്പണിക്കാരനായ രവിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ രവിയുടെ മകള്‍ പുഷ്പലത മാത്രമുള്ള സമയം എത്തിയ സ്ത്രീയും പുരുഷനും അകന്നബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാന്‍ എത്തിയതാണെന്നും അറിയിച്ചു.
ഇരുവരെയും സ്വീകരിച്ച് വീടിനുള്ളില്‍ ഇരുത്തിയ പുഷ്പലത വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോകുമ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കൈകാലുകള്‍ കയര്‍ കൊണ്ട് കെട്ടിയിടുകയും വായില്‍ തുണിതിരുകുകയുമായിരുന്നു. പിന്നീട് അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..