പ്രതീകാത്മക ചിത്രം | Photo: AFP
കൊല്ലം: മോഷ്ടിച്ച പണത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങിമടങ്ങുന്നതിനിടെ മോഷ്ടാവ് പോലീസ് പിടിയിലായി. കിടപ്രം വടക്ക് കാട്ടുവരമ്പേല്‍ വീട്ടില്‍ അമ്പാടി ശേഖറിനെ(18)യാണ് കിഴക്കേ കല്ലട പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച പകല്‍ അയല്‍വീടിന്റെ വാതില്‍തകര്‍ത്താണ് മോഷണം നടത്തിയത്.
മണ്‍റോത്തുരുത്തില്‍ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയംതേടി. ഇത് അവസരമാക്കിയായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്. എസ്.ഐ.മാരായ ബി.അനീഷ്, ശരത്ചന്ദ്രന്‍, എ.എസ്.ഐ.മാരായ സുനില്‍, അജയന്‍, സി.പി.ഒ.മാരായ മനു, വിവേക് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Content Highlights: robbery in neighbourhood for buying mobile phone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..