
കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് മോഴിയില്‍ അബ്ദുല്‍ ജബ്ബാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ശനിയാഴ്ച അബ്ദുല്‍ ജബ്ബാറും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. ഞായറാഴ്ച സന്ധ്യയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നനിലയിലായിരുന്നു. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ മുഴുവന്‍ സാധനങ്ങളും തുണികളും വാരിവലിച്ചിട്ടനിലയിലാണ്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. തകര്‍ക്കുകയും ഹാര്‍ഡ് ഡിസ്‌ക് നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. കരുനാഗപ്പള്ളി പോലീസും കൊല്ലത്തുനിന്നും വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു.
കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. ഒരാഴ്ച മുന്‍പ് സമീപത്തെ വീട്ടില്‍ കയറി വീട്ടമ്മയുടെ മാലകവര്‍ന്ന സംഭവവും ഉണ്ടായിരുന്നു.
കരുനാഗപ്പള്ളിയുടെ വിവിധ സ്ഥലങ്ങളില്‍ ആളില്ലാത്ത വീടുകളില്‍ മോഷണം നടക്കുന്നത് പതിവാകുകയാണ്. ഒരുമാസം മുമ്പ് കോഴിക്കോട്, ആദിനാട്, ആലുംകടവ് തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.
Content Highlights: robbery in Kollam Karunagappally, gold ornaments robed from house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..