മലയിൻകീഴ് ക്ഷേത്രത്തിൽ തൊഴുതുനിൽക്കുന്ന സ്ത്രീയുടെ ബാഗ് മറച്ച് പിന്നിൽ നിൽക്കുന്ന സ്ത്രീ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം
മലയിന്‍കീഴ്: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെ ഭക്തയുടെ ബാഗ് തുറന്ന് 6000 രൂപ കവര്‍ന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി.യിലൂടെ മോഷ്ടാക്കളെന്ന് സംശയിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. വ്യാഴാഴ്ച രാവിലെ 9.52-നാണ് സംഭവം.
പേയാട് സ്വദേശിനി ലതയുടെ ബാഗില്‍നിന്നാണ് പണം കവര്‍ന്നത്. തമിഴ്നാട് സ്വദേശികളെന്നു തോന്നിക്കുന്ന മൂന്നു സ്ത്രീകളാണ് മോഷണസംഘത്തിലുള്ളതെന്നാണ് പോലീസ് പറയുന്നത്.
ലത തൊഴുതുനില്‍ക്കുമ്പോള്‍ മുന്നിലും പിന്നിലുമായി മോഷ്ടാക്കള്‍ നില്‍ക്കുകയും ഒരാള്‍ സാരിത്തുമ്പു കൊണ്ട് ബാഗ് മറച്ചുപിടിച്ച് തുറന്ന് പണം മോഷ്ടിക്കുന്നതുമാണ് ദൃശ്യത്തില്‍. ഈ സമയം ക്ഷേത്രത്തില്‍ തിരക്ക് കുറവായിരുന്നു.
മോഷ്ടാക്കളെന്നു സംശയിക്കുന്ന സ്ത്രീകള്‍ മലയിന്‍കീഴ് നിന്ന് ഓട്ടോറിക്ഷ വിളിച്ച് മേപ്പൂക്കട സി.എസ്.ഐ. ചര്‍ച്ച് കോമ്പൗണ്ടിലേക്ക് ആദ്യം പോയതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. അവിടെ നടന്നിരുന്ന ക്രിസ്മസ് കാര്‍ണിവല്‍ സമാപിച്ചിരുന്നതിനാല്‍ അവിടെയിറങ്ങാതെ തിരിച്ച് മലയിന്‍കീഴ് ക്ഷേത്രത്തിലെത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു. ലതയുടെ പരാതിയില്‍ മലയിന്‍കീഴ് പോലീസ് കേസെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Content Highlights: robbery during prayer in temple, robbery scenes captured in CCTV


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..