Screengrab: Mathrubhumi News
കൊല്ലം: പുനലൂരില്‍ എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് മോഷണശ്രമം. ധനലക്ഷ്മി ബാങ്കിന്റെ എ.ടി.എം. കൗണ്ടറിലാണ് ശനിയാഴ്ച പുലര്‍ച്ചെ മോഷണശ്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നീല ടീഷര്‍ട്ടും പാന്റ്‌സും തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ യുവാവാണ് എ.ടി.എം. കൗണ്ടര്‍ തകര്‍ത്തത്. ആദ്യം എ.ടി.എം. കൗണ്ടറില്‍ കയറിയ യുവാവ് പുറത്തേക്ക് പോയിരുന്നു. പിന്നീടാണ് സ്‌ക്രൂഡ്രൈവര്‍ അടക്കമുള്ള ആയുധങ്ങളുമായെത്തി എ.ടി.എം. കൗണ്ടര്‍ തകര്‍ത്തത്. എ.ടി.എമ്മിന്റെ താഴെയുള്ള ഭാഗമാണ് ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തത്. അതേസമയം, എ.ടി.എമ്മില്‍നിന്ന് പണം നഷ്ടമായോ എന്നതില്‍ വ്യക്തതയില്ല.
ശനിയാഴ്ച രാവിലെ പണമെടുക്കാനെത്തിയ മറ്റൊരാളാണ് എ.ടി.എം. തകര്‍ന്നുകിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും ഡോഗ് സ്‌ക്വാഡും ബാങ്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെ സമീപത്തെ ഒരു ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയില്‍നിന്ന് പണം കവരാനും ശ്രമം നടന്നിട്ടുണ്ട്. രണ്ടുസംഭവങ്ങള്‍ക്ക് പിന്നിലും ഒരാളാണെന്നാണ് പോലീസിന്റെ സംശയം.
Content Highlights: Robbery attempt at an ATM counter in Punalur, Kollam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..