റവന്യു ഇൻസ്പെക്ടർ കെ.കെ. ജയരാജിനെ വിജിലൻസ് സംഘം പിടികൂടിയപ്പോൾ
ആലപ്പുഴ: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റുചെയ്തു. ആലപ്പുഴ നഗരസഭയിലെ റവന്യു ഇന്‍സ്‌പെക്ടര്‍ തിരുവല്ല സ്വദേശി കെ.കെ. ജയരാജാണു പിടിയിലായത്. വിരമിക്കാന്‍ രണ്ടുമാസംമാത്രം ബാക്കിയുള്ളപ്പോഴാണു കൈക്കൂലിക്കേസില്‍പ്പെടുന്നത്. മുഹമ്മ വലിയവീട് ബിനോയ് നല്‍കിയ പരാതിയിലാണു നടപടി.
ബിനോയിയുടെ ഭാര്യയുടെ പേരില്‍ നഗരത്തിലുള്ള വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനുവേണ്ടി കഴിഞ്ഞമാസം നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സ്ഥലപരിശോധന നടത്താന്‍ റവന്യു ഇന്‍സ്‌പെക്ടര്‍ തയ്യാറായില്ല. ബിനോയി 500 രൂപ കൈക്കൂലി നല്‍കിയപ്പോഴാണ് സ്ഥലപരിശോധന നടത്തിയതെന്നും സര്‍ട്ടിഫിക്കറ്റു നല്‍കണമെങ്കില്‍ 10,000 രൂപകൂടി നല്‍കണമെന്നും ആവശ്യപ്പെട്ടതായി പറയുന്നു. അത്രയും നല്‍കാന്‍ ബുദ്ധിമുട്ടാണെന്നു പലതവണ പറഞ്ഞപ്പോള്‍ 2000 രൂപയെങ്കിലും വേണമെന്നു ജയരാജ് നിര്‍ബന്ധം പിടിച്ചുവെന്നു പറയുന്നു. തുടര്‍ന്നാണു ബിനോയി വിജിലന്‍സിനെ സമീപിച്ചത്.
ബുധനാഴ്ച വൈകീട്ട് നാലോടെ നഗരസഭാ ഓഫീസിനുസമീപത്തുവെച്ച് പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം ജയരാജിനെ പിടികൂടിയത്. പ്രതിയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഡിവൈ.എസ്.പി. വി. ശ്യാംകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത്, അശ്വനി, സുനില്‍കുമാര്‍, റെജി കുന്നിപ്പറമ്പന്‍, എസ്.ഐ. മനോജ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..