പ്രതീകാത്മകചിത്രം | Photo: Christopher Furlonggettyimages.in
ചെന്നൈ: മക്കൾ വൃദ്ധസദനത്തിലാക്കിയതിൽ മനംനൊന്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ 82-കാരൻ ആത്മഹത്യചെയ്തു. ചെന്നൈയ്ക്കടുത്ത് ഗുഡുവാഞ്ചേരിയിലെ വൃദ്ധസദനത്തിൽ അന്തേവാസിയായ കൊടുങ്ങയ്യൂർ സ്വദേശി തണികാചലമാണ് മരിച്ചത്. വൃദ്ധസദനത്തിൽ വന്നതിന്റെ മൂന്നാംദിവസമായിരുന്നു ആത്മഹത്യ.
അദ്ദേഹത്തിന് ഒരുമകനും നാലു പെൺമക്കളുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യ നേരത്തേ മരിച്ചു. എല്ലാ മക്കളുടെയും വിവാഹം കഴിഞ്ഞു. വിവാഹശേഷം കുടുംബമായി മാറിത്താമസിക്കുന്ന ഇവരിൽ ആരും പ്രായമായ പിതാവിനെ ശുശ്രൂഷിക്കാൻ തയ്യാറായില്ല.
തങ്ങളുടെയൊപ്പം താമസിക്കാനും മക്കൾ തണികാചലത്തെ അനുവദിച്ചില്ലെന്ന് പോലീസ് പറഞ്ഞു. മകൻ വെങ്കടേഷാണ് തണികാചലത്തെ ഗുഡുവാഞ്ചേരിയിലെ സ്വകാര്യ വൃദ്ധസദനത്തിലാക്കിയത്. അവിടെ പിതാവിനുമാത്രമായി പ്രത്യേക മുറിയും സൗകര്യവുമൊരുക്കുന്നതിന് മകൻ കൂടുതൽ പണമടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, മക്കൾ ഉപേക്ഷിച്ചതിൽ അത്യന്തം മനോവിഷമത്തിലായ തണികാചലം സദനത്തിലെത്തിയതുമുതൽ ആരോടും സംസാരിച്ചിരുന്നില്ല.
കഴിഞ്ഞദിവസം മുറിയിൽ കതകടച്ചിരുന്ന അദ്ദേഹത്തെ പകലെങ്ങും പുറത്തുകാണാതിരുന്നതോടെ സംശയം തോന്നി വാതിൽ തകർത്ത് നോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:retd govt employee commits suicide in old age home in chennai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..