എഴുന്നേറ്റപ്പോള്‍ വടകര സ്‌റ്റേഷനില്‍; പോലീസുകാരന്‍ മര്‍ദിച്ചത് ഓര്‍മയില്ലെന്ന് പൊന്നന്‍ ഷമീര്‍


Screengrab: Mathrubhumi News

കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍വെച്ച് പോലീസുകാരന്‍ ചവിട്ടിയതൊന്നും ഓര്‍മയില്ലെന്ന് മര്‍ദനത്തിനിരയായ പൊന്നന്‍ ഷമീര്‍. അന്നേദിവസം താന്‍ മദ്യപിച്ചിരുന്നതായും മയക്കത്തിലായിരുന്നുവെന്നും ഷമീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരുദിവസം മാഹിയിലേക്ക് പോയതാണ്, പിന്നെ എഴുന്നേറ്റപ്പോള്‍ വടകര റെയില്‍വേ സ്‌റ്റേഷനിലായിരുന്നു. മദ്യപിച്ചതിനാല്‍ ബോധമുണ്ടായിരുന്നില്ല. താന്‍ കൂലിപ്പണിക്ക് പോകുന്ന ആളാണെന്നും ഷമീര്‍ പറഞ്ഞു. പോലീസുകാരന്‍ ചവിട്ടിയിരുന്നോ, സംഭവത്തില്‍ പരാതിയുണ്ടോ തുടങ്ങി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കൊന്നും ഓര്‍മയില്ലെന്നായിരുന്നു ഷമീറിന്റെ മറുപടി.

ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്നാണ് റെയില്‍വേ പോലീസ് പൊന്നന്‍ ഷമീറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കണ്ണൂരില്‍ എത്തിക്കുകയായിരുന്നു.

മാവേലി എക്‌സ്പ്രസില്‍ മദ്യലഹരിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഷമീറിനെതിരേയുള്ള പരാതി. രണ്ട് സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതിപ്പെട്ടിരുന്നത്. ഇവര്‍ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറല്ലെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ഷമീറിനെ റെയില്‍വേ പോലീസ് വിട്ടയച്ചേക്കും. എന്നാല്‍ ഷമീറിനെ കൂത്തുപറമ്പിലെ വീട്ടിലേക്ക് കൊണ്ടുവരരുതെന്ന് ഭാര്യയും മറ്റു ബന്ധുക്കളും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂരിലെത്തിച്ച ഷമീറിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. വൈദ്യപരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. പോലീസ് മര്‍ദിച്ചതിന് ഷമീറിനും പരാതിയില്ല. അതിനാല്‍ പ്രാഥമികനടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ എ.എസ്.ഐ.യുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്.

Content Highlights: response of ponnan shameer who assaulted by policeman in maveli express


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented