ജന്മദിനാഘോഷം വിപുലമാക്കിയില്ല, ബിരിയാണിയും വെച്ചില്ല; കുട്ടിയെയും അമ്മയെയും ബന്ധു കുത്തിപരിക്കേല്‍പ്പിച്ചു


പ്രതീകാത്മക ചിത്രം | Photo: Christopher Furlong Getty Images

മുംബൈ: ജന്മദിനാഘോഷം വിപുലമാക്കാത്തതിന്റെ പേരിലുള്ള തർക്കം മൂത്ത് ബന്ധു കുട്ടിയെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ സന്തോഷ് പ്രദീപ് ഗെയ്ക്വാദ് (40) എന്നയാൾ പോലീസിന്റെ പിടിയിലായി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയും മകളും അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. പുണെയിലെ നിഗിഡിയിൽ താമസിക്കുന്ന രാജുവും കുടുംബവും സാധാരണയായി കുട്ടിയുടെ ജന്മദിനം വലിയ ആഘോഷമായാണ് കൊണ്ടാടുന്നത്. എന്നാൽ, ഈ വർഷം കോവിഡ് വ്യാപനത്തെത്തുടർന്ന് പരിപാടി ലളിതമാക്കി ആഘോഷിക്കാൻ തീരുമാനിച്ചു.

ഇക്കാര്യമറിഞ്ഞ് കുപിതനായ പ്രദീപ് വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ജന്മദിനത്തിന് ബിരിയാണി തയ്യാറാക്കാത്തതിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് നിഗിഡി എസ്.ഐ. വർഷ റാണി ഗാട്ടെ പറഞ്ഞു. തുടർന്ന് ബന്ധുവായ രാജുവിന്റെ ഭാര്യയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തി. അമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മകളെയും ഇയാൾ ആക്രമിക്കുകയായിരുന്നു. കൈ, വിരലുകൾ, കാൽപ്പാദം എന്നിവിടങ്ങളിൽ ഇരുവർക്കും ഒന്നിൽക്കൂടുതൽ മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights:relative attacked woman and her daughter in pune

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented