Photo: Twitter.com|ANI
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ രഹസ്യമായി റേവ് പാര്‍ട്ടി നടത്തിയ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 12 യുവതികളെയും പത്ത് പുരുഷന്മാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് മയക്കുമരുന്നുകളും ഹുക്കകളും പിടിച്ചെടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് നാസിക്ക് ഇഗത്പുരിയിലെ രണ്ട് വില്ലകളില്‍ പോലീസ് റെയ്ഡ് നടത്തിയത്. അടുത്തടുത്തായി സ്ഥിതിചെയ്യുന്ന സ്‌കൈ താജ്, സ്‌കൈ ലഗൂണ്‍ എന്നീ വില്ലകളില്‍ റേവ് പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
പിടിയിലായ യുവതികളിലൊരാള്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോ മത്സരാര്‍ഥിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് യുവതികള്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പോലീസ് സംഘം റെയ്ഡിനെത്തിയപ്പോള്‍ പിടിയിലായവരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ചനിലയിലായിരുന്നു. തുടര്‍ന്ന് ഇവരെയെല്ലാം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയന്‍ സ്വദേശിയെ മുംബൈയില്‍നിന്നും പിടികൂടിയിട്ടുണ്ട്.
Content Highlights: rave party in nashik 22 arrested by police includes big boss contestant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..