റേഷന്‍കട ജീവനക്കാരന്റെ വീട്ടില്‍ ഭക്ഷ്യധാന്യശേഖരം; പോലീസെത്തുംമുമ്പ് കത്തിച്ച് രക്ഷപ്പെട്ടു


കടയ്ക്കാവൂരിൽ റേഷൻകടയിലെ സഹായിയുടെ വീട്ടിൽ ചാക്കിലെ അരി കത്തിച്ചനിലയിൽ

കടയ്ക്കാവൂര്‍: കടയ്ക്കാവൂരില്‍ പൊതുവിതരണകേന്ദ്രത്തിലെ സഹായി വീട്ടില്‍ പൂഴ്ത്തിവച്ച വന്‍ ഭക്ഷ്യധാന്യശേഖരം പോലീസ് പിടിച്ചെടുത്തു. പോലീസ് എത്തുന്നതിനുമുമ്പ് ഇയാള്‍ അരിയും ഗോതമ്പുമടങ്ങിയ ചാക്കുകളില്‍ ചിലത് കുളിമുറിയിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മണനാക്കിലെ പൊതുവിതരണകേന്ദ്രത്തില്‍ രണ്ടുദിവസംമുമ്പ് സഹായി ആയി എത്തിയ പള്ളിമുക്ക് സ്വദേശി സുധീറിന്റെ വീട്ടില്‍നിന്നാണ് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തത്.

ഏഴ് ചാക്ക് റേഷനരിയും ഗോതമ്പുമാണ് കടയ്ക്കാവൂര്‍ പോലീസ് പിടിച്ചെടുത്തത്. സൗജന്യ വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച റേഷന്‍ സാധനങ്ങളാണ് ഇവയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.നിലയ്ക്കാമുക്കിലുള്ള പൊതുവിതരണകേന്ദ്രത്തില്‍ സഹായി ആയി ജോലി നോക്കിയിരുന്ന സുധീര്‍ രണ്ടുദിവസം മുമ്പാണ് മണനാക്കിലെ പൊതുവിതരണകേന്ദ്രത്തില്‍ താത്കാലികമായി ജോലിക്കെത്തിയത്. സുധീറിന്റെ പള്ളിമുക്കിലുള്ള വീട്ടിലേക്ക് ചാക്കുകള്‍ രഹസ്യമായി എത്തിക്കുന്നുവെന്ന് നാട്ടുകാരാണ് കടയ്ക്കാവൂര്‍ പോലീസിനെ വിവരമറിയിച്ചത്. എന്നാല്‍ പോലീസ് എത്തുന്നതിനുമുമ്പ് ഇയാള്‍ അരിയും ഗോതമ്പുമടങ്ങിയ ചില ചാക്കുകള്‍ കുളിമുറിയിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. പോലീസെത്തിയപ്പോള്‍ ചാക്കുകള്‍ കത്തുന്ന നിലയിലായിരുന്നു. വീട് പൂട്ടിയശേഷം സുധീര്‍ അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. പൂട്ട് തകര്‍ത്താണ് പോലീസ് ബാക്കിയുണ്ടായിരുന്ന റേഷന്‍ സാധനങ്ങള്‍ കണ്ടെത്തിയത്.

ആറ്റിങ്ങലില്‍നിന്നു അഗ്‌നിരക്ഷാസേനയെത്തിയാണ് ചാക്കിലെ തീ കെടുത്തിയത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിലയ്ക്കാമുക്കിലെ പൊതുവിതരണകേന്ദ്രത്തില്‍ റേഷന്‍ സാധനങ്ങള്‍ കൂടുതലും മണനാക്കിലെ കേന്ദ്രത്തില്‍ കുറവുമാണെന്ന് കണ്ടെത്തി. കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയശേഷം ഏത് കേന്ദ്രത്തില്‍ നിന്നാണ് റേഷന്‍ സാധനങ്ങള്‍ കടത്തിയതെന്ന് തിങ്കളാഴ്ച വ്യക്തമാകുമെന്ന് റേഷനിങ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പോലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ സിവില്‍ സപ്ലൈസ് ഓഫീസിലെ റേഷനിങ് ഇന്‍സ്പെക്ടര്‍ സുലൈമാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കടയ്ക്കാവൂരിലും പരിസരത്തുമുള്ള റേഷന്‍ കടകളില്‍ പരിശോധന നടത്തി.

കടയ്ക്കാവൂര്‍ സി.ഐ. ശിവകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ എസ്.ഐ. വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തില്‍ മുകുന്ദന്‍, അനില്‍കുമാര്‍, എ.എസ്.ഐ. മഹേഷ്, വിജയകുമാര്‍, സി.പി.ഒ.മാരായ ഡീന്‍, ശ്രീകുമാര്‍, ഷൈനമ്മ എന്നിവരാണ് പരിശോധന നടത്തിയത്.

Content Highlights: ration shop employee smuggled ration rice and wheat, police seized from his home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented