ശ്രീജിത്ത്
മഞ്ചേരി: പതിനേഴുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പതിനേഴുവര്‍ഷം അധികതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു.
കോഴിക്കോട് ബാലുശ്ശേരി കാക്കൂര്‍ കാക്കുകുഴിയില്‍ വീട്ടില്‍ ശ്രീജിത്തി(34)നെയാണ് മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്.
ബലാത്സംഗത്തിന് ഇരട്ട ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും പോക്സോ വകുപ്പില്‍ രണ്ടു കുറ്റങ്ങളിലായി 14 വര്‍ഷം തടവും 50,000 രൂപവീതം പിഴയും വിധിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരുവര്‍ഷം കഠിനതടവും ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം കഠിനതടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. പിഴയടച്ചാല്‍ പണം പെണ്‍കുട്ടിക്കു നല്‍കണമെന്നും വിധിയില്‍ പറയുന്നു.
2018 ജൂലായ് 30-ന് പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചായിരുന്നു സംഭവം. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തിയ പ്രതി ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പിന്നീടു പലതവണ ബലാത്സംഗംചെയ്‌തെന്നാണ് കേസ്.
കരുവാരക്കുണ്ട് സി.ഐ. പി. വിഷ്ണു, എസ്.ഐ. രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പതിനാറുസാക്ഷികളെ വിസ്തരിച്ചു. ഹൈക്കോടതി ഉത്തരവുപ്രകാരം കേസ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിക്കെതിരേ സ്ത്രീധനപീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്‍കിയ കേസ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..