മുസാഫർ അലി
കാഞ്ഞങ്ങാട്: ബലാത്സംഗവും മോഷണവും നടത്തി ഗള്‍ഫിലേക്കു കടന്ന കാഞ്ഞങ്ങാട് സ്വദേശിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് നാട്ടിലെത്തിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ മുസാഫര്‍ അലി(23)യാണ് അറസ്റ്റിലായത്.
2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന് പരിധിയിലെ ഭര്‍തൃമതിയായ യുവതിയെ മുസാഫര്‍ അലിയും സുഹൃത്ത് മുബഷീറും (22) ചേര്‍ന്ന് വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്യുകയും 20,000 രൂപ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്.
തൊട്ടടുത്ത ദിവസം മുബഷീര്‍ അറസ്റ്റിലായി. ഹൊസ്ദുര്‍ഗ് കോടതി മുസാഫര്‍ അലിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ യു.എ.ഇ.യിലേക്കു കടന്നതായി വ്യക്തമായി. ഇതോടെ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.റെഡ്കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. തുടര്‍ന്ന് യു.എ.ഇ. പോലീസ് മാര്‍ച്ചില്‍ മുസാഫര്‍ അലിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇയാളെ സി.ബി.ഐ.ക്ക് കൈമാറി.
ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. കെ. ശ്രീജേഷ്, എ.എസ്.ഐ. വിനയകുമാര്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി സി.ബി.ഐ.യില്നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തശേഷം ഒരുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..