ഓടുന്ന കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് സ്ത്രീകള്‍ ചാടിരക്ഷപ്പെട്ടു, കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി


പ്രതീകാത്മക ചിത്രം | മാതൃഭൂമി

അമൃത്സർ: പഞ്ചാബിൽ ടാക്സി കാറിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. പീഡനശ്രമം ചെറുത്ത രണ്ട് സ്ത്രീകൾ ഓടുന്ന കാറിൽനിന്ന് ചാടി രക്ഷപ്പെട്ടു. കാറിലകപ്പെട്ട മറ്റൊരു യാത്രക്കാരിയെ നാട്ടുകാർ കാർ പിന്തുടർന്ന് മോചിപ്പിച്ചു.. അമൃത്സറിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു നാടകീയസംഭവങ്ങൾ.

രഞ്ജിത് അവന്യൂവിലെ റെസ്റ്റോറന്റിൽ പോകാനായാണ് മൂന്ന് സ്ത്രീകൾ ടാക്സി ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ ഡ്രൈവർ സ്ത്രീകളിലൊരാളെ പീഡിപ്പിക്കാൻ ശ്രമിച്ചു. പീഡനശ്രമം ചെറുത്തതോടെ ഡ്രൈവർ കാറിന്റെ വേഗം കൂട്ടി സ്ത്രീകളെ ഭയപ്പെടുത്തി. ഇതോടെയാണ് യാത്രക്കാരായ രണ്ട് സ്ത്രീകൾ വാതിൽ തുറന്ന് ഓടുന്ന കാറിൽനിന്ന് ചാടി രക്ഷപ്പെട്ടത്. സ്ത്രീകൾ പുറത്തേക്ക് ചാടിയെങ്കിലും ഡ്രൈവർ കാർ നിർത്താതെ ഓടിച്ചുപോയി. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഈ സമയം കാറിൽതന്നെയുണ്ടായിരുന്നു.

സ്ത്രീകൾ കാറിൽനിന്ന് ചാടുന്നത് കണ്ട നാട്ടുകാരാണ് കാറിലകപ്പെട്ട സ്ത്രീയ്ക്ക് രക്ഷകരായത്. സംഭവമറിഞ്ഞ നാട്ടുകാർ മറ്റുവാഹനങ്ങളിൽ കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നാട്ടുകാർ വളഞ്ഞതോടെ ഡ്രൈവർ വാഹനം നിർത്തി ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് പിടികൂടിയതായും പോലീസ് അറിയിച്ചു.

Content Highlights:rape attempt in running cab two women jump out from car in punjab


Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented