വാക്‌സിനെടുത്ത് മടങ്ങിയ യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; ആലുവയില്‍ യുവാവ് അറസ്റ്റില്‍


അറസ്റ്റിലായ ലുഖ്മാൻ

ആലുവ: കോവിഡ് വാക്‌സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ . കുട്ടമശേരി ചെറുപറമ്പില്‍ വീട്ടില്‍ ലുഖ്മാന്‍ (36) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ മാര്‍ക്കറ്റിലേക്ക് പോത്തുകളെ വിതരണം ചെയ്യുന്നയാളാണ് ലുഖ്മാന്‍. മാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ബുധനാഴ്ച ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ബസില്‍ പീഡനശ്രമം നടന്നത്. തുടര്‍ന്ന് ഇയാള്‍ ദേശത്ത് ഇറങ്ങുകയും എയര്‍പോര്‍ട്ട് ഭാഗത്തേക്കുള്ള ടാക്‌സി കാറില്‍ കയറിപ്പോവുകയുമായിരുന്നു. ഈ ഭാഗത്തേക്കു പോയ കാര്‍ കേന്ദ്രീകരിച്ച് നടന്ന അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

എസ്.ഐമാരായ സന്തോഷ് കുമാര്‍, ആര്‍. വിനോദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണന്‍, സി.പി.ഒ മാഹിന്‍ ഷാ അബൂബക്കര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: rape attempt in bus accused arrested from aluva market


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented