അഖിൽ, ആൻസി
ഇരവിപുരം: എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചശേഷം കടന്ന യുവതിയെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു. നിശ്ചയം കഴിഞ്ഞ ശേഷം വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ആന്‍സി, സുഹൃത്ത് നെടുമങ്ങാട് അരുവിക്കര മുങ്ങേല സ്വദേശി സഞ്ചു (അഖില്‍) എന്നിവരാണ് അറസ്റ്റിലായത്. ഇരവിപുരം പോലീസ് ഇരുവരെയും മൂവാറ്റുപുഴയില്‍നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ 18-നാണ് യുവതിയെ കാണാതായത്. അന്നു മുതല്‍ ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഭര്‍ത്താവ് ഇരവിപുരം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഖിലിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചു. ഈ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴയിലുണ്ടെന്നു കണ്ടെത്തിയത്. എ.സി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂവാറ്റുപുഴയിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ആന്‍സിയുടെ സഹോദരി റംസിയുടെ ആത്മഹത്യയ്ക്കുശേഷം നീതിക്കായി രൂപവത്കരിച്ച വാട്‌സാപ്പ് കൂട്ടായ്മയുടെ അഡ്മിനായിരുന്നു അഖില്‍. ഇരവിപുരം എസ്.എച്ച്.ഒ. വിനോദ് കെ., എസ്.ഐ.മാരായ അനീഷ് എ.പി., ബിനോദ്കുമാര്‍, ദീപു, ഷെമീര്‍, ജി.എസ്.ഐ.മാരായ ആന്റണി, ജയകുമാര്‍, എ.എസ്.ഐ. ഷിബു ജെ.പീറ്റര്‍, സി.പി.ഒ. അജി, വനിതാ സി.പി.ഒ. അശ്വതി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Content Highlights: ramsi sister ancy and her friend remanded by court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..