
Screengrab: Mathrubhumi News
ചെന്നൈ: തമിഴ്നാട് ധര്‍മപുരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാമക്കല്‍ സ്വദേശിയായ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥിയെ റാഗ് ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. നാലുപേരും മൂന്നാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്.
ഡിസംബര്‍ അഞ്ചാം തീയതിയാണ് വിദ്യാര്‍ഥി ആത്മഹത്യാശ്രമം നടത്തിയത്. ഇതോടെയാണ് കോളേജിലെ റാഗിങ് പുറത്തറിയുന്നത്. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അധികൃതര്‍ നാല് വിദ്യാര്ഥികള്ക്കെതിരേ നടപടി സ്വീകരിച്ചത്. കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പുറമേ ഹോസ്റ്റലില്‍നിന്നും ഇവരെ പുറത്താക്കിയിട്ടുണ്ട്. സംഭവത്തില്‍ കോളേജ് ഡീനിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
അതിനിടെ, റാഗിങ് വിവരം നേരത്തെ അറിഞ്ഞിട്ടും കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഒരാഴ്ച കഴിഞ്ഞാണ് നടപടിയുണ്ടായതെന്നും ആക്ഷേപമുണ്ട്. റാഗിങ് നടന്നതായി വിവരം ലഭിച്ചാല്‍ അത് മറച്ചുവെയ്ക്കുന്നതും പരാതി പോലീസിന് കൈമാറാതിരിക്കുന്നതും കുറ്റകരമാണ്. ഇതനുസരിച്ച് കോളേജ് അധികൃതര്‍ക്കെതിരേയും നടപടിയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വിദ്യാര്‍ഥി ആദ്യം പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് പരാതി പിന്‍വലിച്ചെന്നാണ് കോളേജ് ഡീനിന്റെ വിശദീകരണം.
Content Highlights: ragging in dharmapuri medical college tamilnadu mbbs student made suicide attempt
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..