പ്രണയം, ചതി, പക, ക്വട്ടേഷന്‍; ആര്‍.ജെയുടെ കൊലപാതകത്തില്‍ ഒന്നാംപ്രതി സത്താര്‍ ഇനിയും അറസ്റ്റിലായില്ല


റേഡിയോ ജോക്കിയായി ഖത്തറില്‍ ജോലിചെയ്യുമ്പോള്‍ രാജേഷ് സത്താറിന്റെ ഭാര്യയുമായി പരിചയപ്പെടാനിടയായി. ഇവരുടെ അടുപ്പം സത്താറിന്റെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ഭാര്യയും ഭര്‍ത്താവും പിരിഞ്ഞ് താമസിക്കുന്നതിനും ഇടയാക്കി.

പ്രതികൾ പോലീസ് കസ്റ്റഡിയിൽ , ഇൻസെറ്റിൽ കൊല്ലപ്പെട്ട രാജേഷ് | Photo: മാതൃഭൂമി

ആറ്റിങ്ങല്‍: പ്രണയം, ചതി, പക, ക്വട്ടേഷന്‍ സംഘം, കൊല.... ഇതെല്ലാമടങ്ങുന്ന ആറ്റിങ്ങലിലെ റേഡിയോ ജോക്കിയുടെ കൊലപാതകത്തിന് ഒരു ത്രില്ലര്‍ സിനിമയുടെ തിരക്കഥയ്ക്കുള്ള എല്ലാ ചേരുവകളുമുണ്ട്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്നുപേരെയും ഇവര്‍ക്ക് സഹായംചെയ്തു കൊടുത്ത എട്ടുപേരെയും പോലീസ് അറസ്റ്റുചെയ്തു. ഇതില്‍ നേരിട്ട് പങ്കെടുത്തവരൊഴികെ മറ്റുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. എന്നാല്‍, കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസിലെ ഒന്നാം പ്രതി പോലീസിനു പിടികൊടുക്കാത്തതിനാല്‍ കഥയുടെ ക്ലൈമാക്സ് ഇനിയും പൂര്‍ണമായിട്ടില്ല. കേസിന്റെ വിചാരണ കോടതിയില്‍ അന്തിമഘട്ടത്തില്‍ എത്തിയിട്ടും ഒന്നാം പ്രതിയെ പിടികൂടാത്തത് പോലീസിനു വീഴ്ചയാണ്.

റെക്കോഡിങ് സ്റ്റുഡിയോയിലെ കൊലപാതകം

2018 മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഗള്‍ഫില്‍ റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷ്(35) കൊല്ലപ്പെടുന്നത്. കാറിലെത്തിയ ഒരു സംഘം മടവൂര്‍ ജങ്ഷനില്‍ രാജേഷ് നടത്തിയിരുന്ന മെട്രാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്ന െറക്കോഡിങ് സ്റ്റുഡിയോയ്ക്കുള്ളിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാജേഷിനൊപ്പം സ്റ്റുഡിയോയിലുണ്ടായിരുന്ന സുഹൃത്ത് വെള്ളല്ലൂര്‍ തേവലക്കാട് തില്ല വിലാസത്തില്‍ കുട്ടനും സംഭവത്തില്‍ വെട്ടേറ്റു.

കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നൊസ്റ്റാള്‍ജിയ എന്ന നാടന്‍പാട്ട് സംഘത്തിലെ അംഗങ്ങളായിരുന്നു രാജേഷും കുട്ടനും. 26ന് രാത്രിയില്‍ നാവായിക്കുളം മുല്ലനല്ലൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇവരുടെ സംഘത്തിന് പരിപാടിയുണ്ടായിരുന്നു. ഇത് കഴിഞ്ഞ് മടവൂരിലെത്തിയ രാജേഷും കുട്ടനും സ്റ്റുഡിയോയില്‍ തങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഒരു കാര്‍ സ്റ്റുഡിയോയ്ക്കു മുന്നിലൂടെ പല പ്രാവശ്യം മുന്നോട്ടും പിന്നോട്ടും പോകുന്നതു ശ്രദ്ധിച്ച കുട്ടന്‍ പുറത്തേക്കിറങ്ങി.

പെട്ടെന്ന് കാറില്‍നിന്നു പുറത്തുചാടിയ മൂന്നുപേര്‍ വാള്‍വീശിക്കൊണ്ട് പാഞ്ഞടുക്കുകയും കുട്ടനു നേരേ വാള്‍വീശുകയും ചെയ്തു. കൈയ്ക്ക് വെട്ടേറ്റ കുട്ടന്‍ നിലവിളിച്ചുകൊണ്ടു പുറത്തേയ്ക്ക് ചാടിയോടി. ഈ സമയം അക്രമികള്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ക്കയറി രാജേഷിനെ മാരകമായി വെട്ടിമുറിവേല്പിച്ചശേഷം കാറില്‍ക്കയറി രക്ഷപ്പെട്ടു. പോലീസെത്തി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകവെ രാജേഷ് മരിച്ചു.

ഖത്തറില്‍ നിന്നെത്തിയ ക്വട്ടേഷന്‍

ഖത്തറിലെ വ്യവസായിയും ഓച്ചറി സ്വദേശിയുമായ സത്താറാണ് രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. സത്താറിന്റെ വിശ്വസ്തനായ സഹായിയും കൂട്ടരും ചേര്‍ന്നാണ് നടപ്പാക്കിയത്.

റേഡിയോ ജോക്കിയായി ഖത്തറില്‍ ജോലിചെയ്യുമ്പോള്‍ രാജേഷ് സത്താറിന്റെ ഭാര്യയുമായി പരിചയപ്പെടാനിടയായി. ഇവരുടെ അടുപ്പം സത്താറിന്റെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ഭാര്യയും ഭര്‍ത്താവും പിരിഞ്ഞ് താമസിക്കുന്നതിനും ഇടയാക്കി. ഇതിനിടെ ജോലി നഷ്ടപ്പെട്ട് രാജേഷ് നാട്ടിലേക്കു മടങ്ങി. പക്ഷേ, ഖത്തറിലുള്ള ബന്ധങ്ങള്‍ രാജേഷ് ഉപേക്ഷിച്ചില്ല. വനിതാസുഹൃത്തുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജേഷ് ആക്രമിക്കപ്പെടുന്നത്. തന്റെ കുടുംബം തകര്‍ത്തവനെ ഇല്ലാതാക്കണമെന്ന സത്താറിന്റെ നിശ്ചയമാണ് ക്രൂരമായ കൊലപാതകത്തിലേയ്ക്കു നയിച്ചത്.

ആസൂത്രണം സാത്താന്‍ ചങ്ക്‌സിലൂടെ

രാജേഷിനെ ഇല്ലാതാക്കാനുള്ള ക്വട്ടേഷന്‍ സത്താര്‍ ഏല്‍പ്പിച്ചത് ഖത്തറിലെ തന്റെ വിശ്വസ്ത ജോലിക്കാരനും ഓച്ചിറ സ്വദേശിയുമായ മുഹമ്മദ് സ്വാലിഹിനെയാണ്. സ്വാലിഹ് നാട്ടിലെ തന്റെ പരിചയക്കാരനായ അപ്പുണ്ണിയെ ബന്ധപ്പെടുകയും ക്വട്ടേഷനില്‍ പങ്കാളിയാക്കുകയും ചെയ്തു.

അപ്പുണ്ണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സാത്താന്‍ ചങ്ക്‌സ് എന്ന വാട്‌സാപ്പ് കൂട്ടായ്മ വഴിയായിരുന്നു തുടര്‍ന്നുള്ള ആസൂത്രണങ്ങള്‍. ഈ ഗ്രൂപ്പിന്റെ ഒത്തുചേരല്‍ എന്ന നിലയില്‍ കൊല്ലം ശക്തികുളങ്ങര സ്വദേശിയായ ബി.സനു വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രണ്ടു ദിവസം താമസിച്ചാണ് പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തത്.

മുഹമ്മദ് സ്വാലിഹ് മാര്‍ച്ച് 15ന് കാഠ്മണ്ഡുവില്‍ വിമാനമിറങ്ങി റോഡുമാര്‍ഗം ഡല്‍ഹിയിലെത്തി. അവിടെനിന്ന് വിമാനത്തില്‍ െബംഗളൂരുവിലും തുടര്‍ന്ന് കൊല്ലത്തുമെത്തി. 27ന് കൊലപാതകം നടത്തിയശേഷം ഇതേ റൂട്ട് വഴി സ്വാലിഹ് ഏപ്രില്‍ മൂന്നിന് ഖത്തറില്‍ തിരിച്ചെത്തുകയും ചെയ്തു. അന്വേഷണം ഒരുകാരണവശാലും തന്നിലേക്കോ സത്താറിലേക്കോ എത്താതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ റൂട്ട് തിരഞ്ഞെടുത്തത്.

സത്താറിന്റെ നിര്‍ദേശപ്രകാരം മുഹമ്മദ് സ്വാലിഹ്, അപ്പുണ്ണി, തന്‍സീര്‍ എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. സത്താര്‍, സ്വാലിഹ്, അപ്പുണ്ണി, തന്‍സീര്‍ എന്നിവരാണ് കേസിലെ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍. കൃത്യത്തിനു മുമ്പും ശേഷവും ഇവര്‍ക്ക് സഹായംചെയ്തവരെയുള്‍പ്പെടെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു.

വെല്ലുവിളിയായ അന്വേഷണം

: കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നും രാജേഷിനു മാത്രമുള്ള ക്വട്ടേഷനായിരുന്നുവെന്നും തുടക്കത്തിലേ മനസ്സിലാക്കാനായെങ്കിലും പോലീസിനു പ്രതികളിലേക്കെത്താന്‍ ഒരു തുമ്പും ഉണ്ടായിരുന്നില്ല. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അക്രമികളെത്തിയതെന്നു മാത്രമായിരുന്നു ആകെയുണ്ടായിരുന്ന പിടിവള്ളി. ഇതില്‍ തൂങ്ങിയാണ് പോലീസ് കേസിന്റെ ചുരുളഴിച്ചതും പ്രതികളെ പിടികൂടിയതും. ശാസ്ത്രീയതെളിവുകളുള്‍പ്പെടെ ശേഖരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യപ്രതിയെ കണ്ടെത്താനും വിദേശത്തായിരുന്ന സ്വാലിഹിനെയുള്‍പ്പെടെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്യാനും ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആയിരുന്ന പി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനു കഴിഞ്ഞു.

പക്ഷേ, ഒന്നാംപ്രതിയായ സത്താര്‍ ഇപ്പോഴും ഖത്തറിലാണ്. ഇയാളെ നാട്ടിലെത്തിച്ച് നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള ശക്തമായ ഇടപെടല്‍ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഖത്തര്‍ സര്‍ക്കാര്‍ സാമ്പത്തിക കുറ്റം ചുമത്തിയിട്ടുള്ളയാളാണ് സത്താര്‍. ഇതുനിമിത്തം ഇയാള്‍ക്ക് യാത്രാവിലക്കുണ്ട്. ഈ വിലക്ക് ചൂണ്ടിക്കാട്ടിയാണ് ഇയാളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്.

കോടതി നടപടികള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലാണ്. സാക്ഷിവിസ്താരങ്ങളെല്ലാം പൂര്‍ത്തിയായി. അറസ്റ്റിലായ മുഹമ്മദ് സ്വാലിഹ്, അപ്പുണ്ണി, തന്‍സീര്‍ എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. മറ്റു പ്രതികളെല്ലാം പല ഘട്ടങ്ങളിലായി ജാമ്യത്തിലിറങ്ങി.

Content Highlights: murder, crime, radio jockey

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented