പ്രതീകാത്മക ചിത്രം
ആലപ്പുഴ: രാഷ്ട്രീയകൊലപാതകങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വഴി നടപ്പാക്കുന്ന വടക്കന്‍ കേരളത്തിലെ രീതി സംസ്ഥാനത്തെമ്പാടും വ്യാപിക്കുകയാണോയെന്ന് പോലീസിന് സംശയം. കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന രണ്ടുകൊലപാതകങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് പോലീസിനുള്ള വിവരം.
ക്വട്ടേഷന്‍ സംഘത്തിനു നിശ്ചിത തുക പറഞ്ഞു പ്രാദേശിക നേതാവിനെക്കൊണ്ടു കരാറുറപ്പിക്കുന്നതാണ് ഈ രീതി. 40-50 ലക്ഷം രൂപ നല്കി 'ശല്യക്കാരനായ' എതിരാളിയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ചിലയിടങ്ങളില്‍ ഇത്രയും പണം നേതാവു നേരിട്ടേല്പ്പിക്കുന്നതു പ്രശ്നമാകാറുണ്ട്. മുഴുവന്‍ പണവും ഒരുമിച്ചുകൊടുക്കാന് കഴിയാതെ വരുന്നത് ക്വട്ടേഷന്‍ സംഘത്തിനു നേതാവുമായി ബന്ധം നിലനിര്‍ത്താന്‍ കാരണമാകുന്നു. ക്വട്ടേഷന്‍ സംഘം നടത്തുന്ന നിലംനികത്തല്‍, മണ്ണു കടത്തല്‍, മയക്കുമരുന്നു കേസ്, പ്രണയമൊഴിപ്പിക്കല്, വീടൊഴിപ്പിക്കല്‍ തുടങ്ങിയ കേസുകളിലെല്ലാം പോലീസിന്റെയും മറ്റും സഹായം ഇവര്‍ക്കു നേടിക്കൊടുക്കേണ്ടിവരും. ഇതാണ് ഏറ്റവും താഴെത്തട്ടിലുള്ള നേതാവിനെ പണം ഏല്‍പ്പിച്ച് ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് ചെയ്യിക്കുന്നതിലേക്ക് എത്തിച്ചത്.
ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. നേതാവിനെയും ബി.ജെ.പി. നേതാവിനെയും കൊലപ്പെടുത്തിയതിനുപിന്നില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും ചേര്‍ന്നുള്ള ആസൂത്രണമാണെന്ന് പോലീസ് സംശയിക്കുന്നു. എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്കു മാസങ്ങളെടുത്തെങ്കില് ബി.ജെ.പി.നേതാവിനെ കൊലപ്പെടുത്താനുള്ള ആസൂത്രണം മണിക്കൂറുകള്‍ക്കുള്ളിലാണു പൂര്‍ത്തിയാക്കിയത്. ഒരു സംസ്ഥാനതല നേതാവിനെ കൊന്നപ്പോള്‍ തിരിച്ചും ഒരു സംസ്ഥാന നേതാവിനെത്തന്നെ കൊല്ലുകയെന്ന ആസൂത്രണത്തിനുമുന്നില് പകച്ചുനില്‍ക്കുകയാണ് പോലീസും. ഇത്ര പെട്ടെന്നുള്ള തിരിച്ചടി ആരും പ്രതീക്ഷിച്ചിരുന്നില്ല.
Content Highlights : Police suspect that the practice of political assasinations in North Kerala through quotation groups is spreading across the state
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..