ഹരീഷ്, ഗോകുൽ, പ്രവീൺ
ചങ്ങനാശ്ശേരി: പാലമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ തള്ളി. കേസുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. കാറും പിടിച്ചെടുത്തു.
പൂജാരി തിരുവല്ല സ്വദേശി വിഷ്ണുനമ്പൂതിരി (32)യെയാണ് ഞായറാഴ്ച രാത്രി ഒൻപതിന് പാലമറ്റം ക്ഷേത്രത്തിൽനിന്ന് തട്ടിക്കൊണ്ടുപോയത്.
സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ മർദിച്ചതിനു ശേഷമായിരുന്നു ഇത്. പിന്നീട് വിഷ്ണുനമ്പൂതിരിയെ മർദിച്ചവശനാക്കി റോഡിൽ തള്ളി. തൃക്കൊടിത്താനം പോലീസ് രാത്രി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചങ്ങനാശ്ശേരി പെരുന്ന കൃഷ്ണപ്രിയ വീട്ടിൽ പ്രവീൺ (34), തൃക്കൊടിത്താനം ശ്രീകല ഭവൻ ഗോകുൽ (27), തൃക്കൊടിത്താനം പുലിക്കോട്ടുപടി രാജീവ് ഭവനിൽ ഹരീഷ് (39) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
പ്രവീണിന് പൂജാരിയുമായുള്ള മുൻവൈരമാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ഇ.അജീബ്, എസ്.ഐ.മാരായ പ്രദീപ്, മോഹനൻ, എ.എസ്.ഐ. രഞ്ജീവ്, എസ്.ഐ. ട്രെയിനി ജയകൃഷ്ണൻ നായർ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..