കുടുംബവഴക്ക് പരിഹരിക്കാനെത്തി യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; വൈദികന്‍ അറസ്റ്റില്‍


-

കമ്പളക്കാട്(വയനാട്): കുടുംബവഴക്ക് തീർക്കാനെത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികൻ അറസ്റ്റിലായി. കേണിച്ചിറ സ്വദേശി പൂക്കോട്ടിൽ ഫാ. ബാബു വർഗീസ് (37) ആണ് പിടിയിലായത്.

ഭർത്താവുമായി പിണങ്ങി താമസിച്ചുവരുകയാണ് യുവതി. ഭർത്താവുമായുള്ള കുടുംബവഴക്ക് കൗൺസലിങ്ങിലൂടെയും മറ്റും പരിഹരിച്ചുകൊടുക്കാമെന്ന് വാഗ്ദാനം നൽകി അടുപ്പം കാണിച്ച് പീഡിപ്പിച്ചെന്ന് യുവതി പരാതിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കേണിച്ചിറയിലെ താഴെമുണ്ടയിൽ സെറിനിറ്റി ഡീ-അഡിക്ഷൻ സെന്റർ നടത്തിവരുകയാണ് ബാബു വർഗീസ്. ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. കമ്പളക്കാട് എസ്.ഐ. പി.ജി. രാംജിത്ത്, എസ്.സി.പി.ഒ. വി.ആർ. ദിലീപ് കുമാർ, സി.പി.ഒ. കെ. കമറുദ്ധീൻ, കെ. ത്വൽഹത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights:priest arrested in molestation case in kambalakkad wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented