ശ്രീലക്ഷ്മി
ചിങ്ങവനം: വിഷംകഴിച്ച് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. കുറിച്ചി ആശാരിപ്പറമ്പില്‍ ഷണ്‍മുഖന്റെ മകള്‍ ശ്രീലക്ഷ്മി (അമ്മു-23) യാണ് മരിച്ചത്. കഴിഞ്ഞമാസം 28-നായിരുന്നു സംഭവം. ഒരുവര്‍ഷം മുന്‍പായിരുന്നു യുവതിയും വൈക്കം കല്ലറ സ്വദേശിയായ അവിനാഷുമായുള്ള വിവാഹം.
വിദേശത്തായിരുന്ന അവിനാഷ് ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു. ശേഷം അവിനാഷ് മടങ്ങുന്നില്ലെന്നായിരുന്നു നിലപാട്.
ഇതേ തുടര്‍ന്നു അവിനാഷിനെ ഭയപ്പെടുത്തുന്നതിനായാണ് വിഷം കഴിച്ചതെന്നു യുവതി ചിങ്ങവനം പോലീസിനു മൊഴിനല്‍കിയിരുന്നു. യുവതി ഗര്‍ഭിണിയായിരുന്നതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. സംസ്‌കാരം നടത്തി. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..