അബ്ദുൾ ഹമീദ്
മയ്യില്‍: ബഹ്റൈനില്‍നിന്ന് നാട്ടിലേക്കുവന്ന യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊളച്ചേരി പഞ്ചായത്തില്‍പ്പെട്ട പാമ്പുരുത്തിയിലെ മേലേപാത്ത് വീട്ടില്‍ അബ്ദുള്‍ ഹമീദി(42) ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകുന്നേരം പഴയങ്ങാടി പുഴയില്നിന്ന്് കണ്ടെത്തിയത്.
നാട്ടില്‍നിന്ന്് ഒന്പതുദിവസം മുന്‍പാണ് ബഹ്റൈനിലേക്ക് പോയത്. ശനിയാഴ്ച അവിടെനിന്ന് തിരിച്ച് കരിപ്പൂരില്‍ വിമാനമിറങ്ങി കോഴിക്കോട്ടുനിന്ന്് ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു.
ഇയാള്‍ വീട്ടിലെത്താത്തതിനെത്തുടര്ന്ന്് മയ്യില്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസിന്റെ സാന്നിധ്യത്തില്‍ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോള്‍ കണ്ണൂരില്‍ ട്രെയിനിറങ്ങിയിയിട്ടില്ലെന്ന് വ്യക്തമായി.
ഇതിനിടെ മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍നിന്ന് അബ്ദുള്‍ഹമീദിന്റെ പാസ്പോര്‍ട്ടും മറ്റ് രേഖകളുമടങ്ങിയ ബാഗ് കണ്ടെത്തിയതായി വിവരം ലഭിച്ചു. പോലീസ് വിശദമായ പരിശോധന നടത്തുന്നതിനിടയിലാണ് പഴയങ്ങാടി പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. അബ്ദുള്ഹമീദിന് സാമ്പത്തികപ്രശ്നങ്ങളുണ്ടായിരുന്നതായി പറയുന്നു.
പരേതനായ മാട്ടുമ്മല്‍ മമ്മു ഹാജിയുടെയും കുഞ്ഞാത്തുവിന്റെയും മകനാണ്. ഭാര്യ: റാബിയ (കൊട്ടപ്പൊയില്‍). മക്കള്‍: റസല്‍, റയ, സബ, സൈബ. സഹോദരങ്ങള്‍: അബ്ദുള്ള, ആയിഷ, റാബിയ, അബ്ദുള്‍ഖാദര്‍, റാസിഖ്, അബ്ദുള്‍സലാം, ശിഹാബ്, പരേതയായ റുഖിയ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..