രഞ്ജിത്ത് ശ്രീനിവാസ്
ആലപ്പുഴ: കൊല്ലപ്പെട്ട ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുപ്പതോളം മുറിവുകള്‍ രഞ്ജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. ഇതില്‍ ആഴത്തിലുള്ള ഇരുപതിലധികം മുറിവുകളാണ് മരണത്തിന് കാരണമായത്. തലയിലും കഴുത്തിലും ഏറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. തലയോട്ടി തകര്‍ന്നു. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. മുഖം വികൃതമായി. രണ്ട് ചുണ്ടുകളും നാവും കീഴ്ത്താടിയും മുറിക്കുന്നതായിരുന്നു വെട്ടുകള്‍.. വലത് കാലിനാണ് കൂടുതല്‍ പരിക്ക്. അഞ്ചോളം വെട്ടുകളാണ് തുടയിലേറ്റത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗം മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റമോര്‍ട്ടം നടത്തിയത്. രണ്ടര മണിക്കൂര്‍ സമയംകൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്ന് തന്നെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ ഞായറാഴ്ച രാവിലെ ആറരയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
Content Highlights: post mortem report of ranjith sreenivas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..